6 November, 2020
കാബേജ് തോരൻ തേങ്ങാ ചേർക്കാതെ രുചികരമാക്കാം

ചേരുവകൾ:
ചെറിയ കാബേജ് – 1
മുട്ട – 4
സവാള – 1
ഇഞ്ചി – 1 ടീസ്പൂൺ
പച്ചമുളക് – 4 എണ്ണം
എണ്ണ – 1 ടേബിൾ സ്പൂൺ
കടുക് – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
മീഡിയം തീയിൽ ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ചു കടുകു വറക്കുക. ശേഷം സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ചേർക്കുക. കുറച്ച് മിനിറ്റ് വഴറ്റുക, എന്നിട്ട് തീ കുറച്ച് കാബേജൂം ഉപ്പും ചേർത്ത് പാൻ അടച്ച് വേവിക്കുക. കാബേജ് വേവുന്നതു വരെ ഇടയ്ക്ക് ഇളക്കി കൊടുക്കാൻ മറക്കല്ലേ. തീ കൂട്ടിയിട്ട് പാനിന്റെ മധ്യത്തിൽ മുട്ടയും കുറച്ച് ഉപ്പും ഇട്ട് നന്നായിട്ട് ഇളക്കി കൊടുക്കണം. മുട്ട കട്ടി ആകാൻ തുടങ്ങുമ്പോ കാബേജുമായി യോജിപ്പിക്കണം. ഡ്രൈ ആകുന്ന വരെ ഇളക്കി കൊടുക്കണം.