6 November, 2020
റൈസ് വൈന്‍

ആവശ്യമുളള സാധനങ്ങള്‍
ബസ്മതി റൈസ് – 500 ഗ്രാം
പഞ്ചസാര – 1 1/4 കിലോ
നാരങ്ങാനീര് – 2 നാരങ്ങയുടേത്
നാരങ്ങയുടെ തൊലി ചുരണ്ടിയത് – 2 നാരങ്ങയുടേത്
യീസ്റ്റ് – ഒരു ടീസ്പൂണ്‍
ഉണക്കമുന്തിരി – 100 ഗ്രാം(ചതച്ചത്)
തിളപ്പിച്ചാറിയ വെളളം – 3 ലിറ്റര്‍
തയാറാക്കുന്ന വിധം
അരി, പഞ്ചസാര, ഉണക്കമുന്തിരി, നാരങ്ങാനീര്, നാരങ്ങാത്തൊലി ഇവയെല്ലാം ഒരുമിച്ച് ഒരു ഭരണിയിലെടുക്കുക. ഇതിലേക്ക് തിളപ്പിച്ചാറിയ വെള്ളം ഒഴിച്ച് നന്നായി ഇളക്കി യീസ്റ്റും ചേര്‍ത്ത് ഭരണി മൂടിക്കെട്ടി വയ്ക്കുക. എല്ലാ ദിവസവും മൂടി തുറന്ന് ഒരു മരത്തവികൊണ്ട് മൂന്ന് മുതല്‍ അഞ്ച് മിനിറ്റുവരെ ഇളക്കുക. 14 ദിവസം ഇത് ഒരു തുണികൊണ്ട് അരിച്ചെടുത്ത് കുപ്പികളിലാക്കി സൂക്ഷിക്കാം.