"> സ്വീറ്റ് പാൻ കേക്ക് | Malayali Kitchen
HomeRecipes സ്വീറ്റ് പാൻ കേക്ക്

സ്വീറ്റ് പാൻ കേക്ക്

Posted in : Recipes on by : Sukanya Suresh

ആവശ്യമുള്ള സാധനങ്ങൾ :

മൈദാ – 1 കപ്പ്
മുട്ട – 1
വെള്ളം – ആവശ്യത്തിന്
തേങ്ങാ ചിരകിയത് – 2 കപ്പ്
പഞ്ചസാര – 4 ടേബിൾസ്പൂൺ
ഏലക്കപ്പൊടി – ഒരു നുള്ള്
ഉപ്പ് – ഒരുനുള്ള്
അണ്ടിപ്പരിപ്പ്,കിസ്മിസ് – 1/4 കപ്പ്
മഞ്ഞൾപ്പൊടി – ഒരുനുള്ള്
നെയ്യ് – 1 ടേബിൾസ്പൂൺ

ഉണ്ടാക്കുന്ന വിധം :

ഒരു പത്രമെടുത്ത് മുട്ട പൊട്ടിച്ച് നന്നായി അടിച്ചുപതപ്പിക്കുക. അതിലേക്ക് കുറച്ചുവെള്ളം ഒഴിച്ച്, മൈദപ്പൊടിയും, മഞ്ഞൾപ്പൊടിയും, ഉപ്പും ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് ദോശ മാവിൻെറ പാകത്തിൽ മാവുതയ്യാറാക്കി മാറ്റി വയ്ക്കുക.

അതിനുശേഷം ഒരു പാനിൽ നെയ്യൊഴിച്ചു അണ്ടിപ്പരിപ്പും കിസ്സ്മിസ്സും ഇട്ടു വറുത്ത് മാറ്റിവയ്ക്കുക. അതേ പാനിലേക്ക് തേങ്ങാ ചിരകിയതും ഏലയ്ക്കാപ്പൊടിയും,പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കിയോജിപ്പിക്കുക. പഞ്ചസാര അലിഞ്ഞു യോജിച്ചുവരുമ്പോൾ അടുപ്പിൽ നിന്നും ഇറക്കി വയ്ക്കുക.

ഒരു പരന്ന നോൺ- സ്റ്റിക്ക് പാനെടുത്ത് ചൂടാക്കുക. ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾസ്പൂൺ മാവൊഴിച്ച് നന്നായി പരത്തുക. ചെറുതീയിൽ കിടന്നു ഒരു വശം വെന്തുവരുമ്പോൾ അതിലേക്കു തയ്യാറാക്കി വച്ചിരിക്കുന്ന തേങ്ങയുടെ മിശ്രിതം ഒരു സ്‌പൂൺ നിറച്ചെടുത്തു അപ്പത്തിൻെറ ഒരു വശത്ത് നിരത്തുക. അതിനു ശേഷം തേങ്ങയിട്ട വശത്തു നിന്ന് നേരെ എതിർവശത്തേക്ക് ചുരുട്ടികൊടുക്കുക.രുചികരമായ സ്വീറ്റ് പാൻ കേക്ക് തയ്യാറായി .

Leave a Reply

Your email address will not be published. Required fields are marked *