6 November, 2020
ഉണക്കച്ചെമ്മീൻ മാങ്ങാ കറി

ചേരുവകൾ
ഉണക്കച്ചെമ്മീൻ – 100 ഗ്രാം
പുളിയുള്ള മാങ്ങാ നീളത്തിലരിഞ്ഞത് -1
ചക്കക്കുരു -20 എണ്ണം
മുരിങ്ങക്കായ – വലുത് ഒന്ന്
പച്ചമുളക് -4 എണ്ണം
മുളകുപൊടി -ഒരു ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
ചുവന്നുള്ളി -ഒന്ന്
കറിവേപ്പില -രണ്ട് തണ്ട്
വെളിച്ചെണ്ണ – ഒരു ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ചക്കക്കുരു ,മാങ്ങാ ,മുരിങ്ങക്കായ എന്നിവ നീളത്തിൽ അരിഞ്ഞെടുക്കുക .ഇതിൽ മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക .പകുതിവേവാക്കാകുമ്പോൾ ഉണക്കച്ചെമ്മീൻ പച്ചമുളക് എന്നിവ ചേർക്കുക .നല്ലവണ്ണം വെന്തുവരുമ്പോൾ തേങ്ങാ ചുവന്നുള്ളി ഒരു തണ്ടു കറിവേപ്പിലയും അരച്ചുചേർക്കുക .അരപ്പ് വെന്തുപാകമാകുമ്പോൾ വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് അടുപ്പിൽനിന്നും മാറ്റുക. രുചികരമായ ഉണക്കച്ചെമ്മീൻ മാങ്ങാ കറി തയ്യാർ .