"> പനീർ ബട്ടർ മസാല | Malayali Kitchen
HomeRecipes പനീർ ബട്ടർ മസാല

പനീർ ബട്ടർ മസാല

Posted in : Recipes on by : Annie S R

ചേരുവകൾ
പനീർ – 200 ഗ്രാം
സവാള – 1
തക്കാളി – 1
ഇഞ്ചി – 1 കഷണം
വെളുത്തുള്ളി – 4 അല്ലി
വഴനയില – 1
പട്ട – 1 കഷണം
ജീരകം – അര ടീസ്പൂൺ
പഞ്ചസാര – 1 നുള്ള്
ബട്ടർ – 4 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
ഗരം മസാല – അര ടീസ്പൂൺ
തൈര് – 1 ടീസ്പൂൺ
വെള്ളം
ഉപ്പ്
തയാറാക്കുന്ന വിധം

ഒരു പാനിൽ ഒരു ടീസ്പൂൺ ബട്ടർ ചൂടാക്കി അതിൽ സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റി അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക. തണുത്തതിന് ശേഷം നന്നായി അരയ്ക്കുക.
ഒരു പാനിൽ 2 ടീസ്പൂൺ ബട്ടർ ചൂടാക്കി വഴനയില, പട്ട, ജീരകം എന്നിവ ചേർത്ത് മൂപ്പിക്കുക. ഒപ്പം അരച്ച മസാല ചേർത്ത് വഴറ്റുക.
മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് വഴറ്റുക. ഒരു ടീസ്പൂൺ തൈരും ഇതിലേക്ക് ചേർക്കുക.
കറിക്കു ആവശ്യമായ വെള്ളം ചേർത്ത് 2 മിനിറ്റ് അടച്ച് വച്ച് വേവിക്കുക. പാകത്തിന് ഉപ്പ് ചേർക്കുക.
പനീർ ചേർത്തു 5 മിനിറ്റ് അടച്ച് വച്ച് വേവിക്കുക. ഒരു നുള്ള് പഞ്ചസാരയും ഒരു ടീസ്പൂൺ ബട്ടറും ചേർത്ത് വാങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *