7 November, 2020
ഇടിയപ്പം ബിരിയാണി

ചേരുവകൾ
ഇടിയപ്പം…………………………………………..10 എണ്ണം
ചിക്കൻ ( വേവിച്ചത്)…………………..…..1/2 കിലോ
സവാള…………………………………………2 (നീളത്തിൽ അരിഞ്ഞത്)
പച്ചമുളക്…………………………………….3(ചതച്ചത്)
വെളുത്തുള്ളി……………………………….7 അല്ലി (ചതച്ചത്)
ഇഞ്ചി………………………………………….1 കഷണം (ചതച്ചത്)
തക്കാളി………………………………………1 വലുത് (ചെറുതായി അരിഞ്ഞത്)
മല്ലിയില, പുതിന ഇല……………………..ആവശ്യത്തിന് (ചെറുതായി അരിഞ്ഞത്)
ഗരംമസാലപ്പൊടി………………………….3/4 ടീ സ്പൂൺ
നെയ്യ്……………………………………………1/4 കപ്പ്
മഞ്ഞ കളർ…………………………………. കുറച്ച്
ലൈം ജ്യൂസ്………………………………….1 ടേബിൾ സ്പൂൺ
ഉപ്പ്………………………………………………ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാൻ ചൂടാക്കി അതിൽ നെയ്യ് ചേർത്ത് ചൂടാവുമ്പോൾ നീളത്തിൽ മുറിച്ച സവാള ചേർത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് ചേർത്ത് വഴറ്റുക. ചെറുതാക്കി മുറിച്ച തക്കാളി ചേർത്ത് വഴറ്റുക. ഇതിലേക്ക് മല്ലിയില, പുതിനയില, ഗരംമസാല പൗഡർ, ചിക്കൻ വേവിച്ച് എല്ലുമാറ്റി ചെറുതാക്കി മുറിച്ചത്, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ചെറുതാക്കി മുറിച്ച ഇടിയപ്പം ചേർത്തിളക്കുക. പാലിൽ കളർ കലക്കിയത്, ലൈം ജ്യൂസ്, ഗരം മസാലയും എന്നിവ യഥാക്രമം ചേർത്ത് നന്നായി ഇളക്കുക. ഒരു ടീസ്പൂൺ നെയ്യ് ചേർത്തിളക്കി ഉപയോഗിക്കാം.