"> പുളിയില ചുട്ടത് | Malayali Kitchen
HomeRecipes പുളിയില ചുട്ടത്

പുളിയില ചുട്ടത്

Posted in : Recipes on by : Sukanya Suresh

 

ചേരുവകള്‍

കൊഴുവ/ നത്തോലി – അരക്കിലോ

കുരുന്ന് പുളിയില – മൂന്ന് കപ്പ്
തേങ്ങ ചിരകിയത് – ഒരു കപ്പ്
ചുവന്നുള്ളി – 3
ഇഞ്ചി – ചെറിയ കഷ്ണം
കാന്താരി മുളക് – 15എണ്ണം
വെളിച്ചെണ്ണ – ആവശ്യത്തിന്
വാഴയില – ഒന്ന്
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

മീന്‍ കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കുക. പുളിയില, തേങ്ങ, ചുവന്നുള്ളി, ഇഞ്ചി, മുളക് എന്നിവ വെള്ളം ചേര്‍ക്കാതെ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഉപ്പും വെളിച്ചെണ്ണയും മീനും യോജിപ്പിക്കുക. ശേഷം വാഴയിലയില്‍ പൊതിഞ്ഞ് വറവുകലത്തിലോ ദോശക്കല്ലിലോ ചുട്ടെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *