"> ഉരുളക്കിഴങ്ങ് വട | Malayali Kitchen
HomeRecipes ഉരുളക്കിഴങ്ങ് വട

ഉരുളക്കിഴങ്ങ് വട

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

ഉരുളക്കിഴങ്ങ് – 4 എണ്ണം
ഇഞ്ചി – ഒരു വലിയ കഷ്ണം
സവാള – ഒന്ന്
പച്ചമുളക് – 6 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
കായം – അര ടീസ്പൂൺ
അരിപ്പൊടി – 2 ടേബിൾ സ്പൂൺ
കടലമാവ് – ഒന്നര ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് വേവിച്ച് നന്നായി ഉടച്ച് എടുക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത പച്ചമുളക്, കറിവേപ്പില, സവാള എന്നിവയും കടലമാവും അരിപ്പൊടിയും കായവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക. ചീനചട്ടി അടുപ്പത്ത് വച്ച് വറുക്കാൻ ആവശ്യമായ എണ്ണ ചൂടാക്കുക. കൈയിൽ എണ്ണ തടവി തയ്യാറാക്കിയ കൂട്ട് ഇഷ്ടമുള്ള ആകൃതിയിൽ പരത്തി ചൂടായ എണ്ണയിൽ വറുത്തെടുക്കുക. സ്വാദിഷ്ടമായ ഉരുളക്കിഴങ്ങ് വട തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *