"> ബീഫ് വിന്താലു | Malayali Kitchen
HomeRecipes ബീഫ് വിന്താലു

ബീഫ് വിന്താലു

Posted in : Recipes on by : Sukanya Suresh

ആവശ്യമുള്ള സാധനങ്ങള്‍

1. ബീഫ് ചെറിയ കഷണങ്ങളാക്കിയത് അരക്കിലോ
2. സവാള അരിഞ്ഞത് രണ്ടെണ്ണം
3. ഇഞ്ചി ചെറുതായി അരിഞ്ഞത് ചെറിയ കഷണം
വെളുത്തുള്ളി ചതച്ചത് രണ്ട് അല്ലി
4. മല്ലിപ്പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ടീസ്പൂണ്‍
5. ജീരകം രണ്ട് ടീസ്പൂണ്‍
വറ്റല്‍മുളക് മൂന്നെണ്ണം
കുരുമുളക് ഒരു ടീസ്പൂണ്‍
ഏലയ്ക്ക മൂന്നെണ്ണം
ഉലുവ അരടീസ്പൂണ്‍
കടുക് അരടീസ്പൂണ്‍
6. ഉപ്പ്, കുരുമുളകുപൊടി പാകത്തിന്
7. വിനാഗിരി ഒരു ടേബിള്‍സ്പൂണ്‍
8. എണ്ണ പാകത്തിന്

തയ്യാറാക്കുന്ന വിധം

വറ്റല്‍മുളക്, കുരുമുളക്, ഏലയ്ക്ക, ഉലുവ, ജീരകം, കടുക് എന്നിവ ചൂടാക്കി പൊടിക്കുക. ഇതില്‍ വിനാഗിരിയും ഉപ്പും ചേര്‍ത്തിളക്കിവയ്ക്കുക. ബീഫില്‍ കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്ത്‌വയ്ക്കുക. ഫ്രൈപാനില്‍ എണ്ണയൊഴിച്ച് സവാള വഴറ്റുക. പൊടിച്ചുവച്ച മസാലക്കൂട്ടും വഴറ്റിയ സവാളയും മിക്‌സിയില്‍ അരയ്ക്കുക. മിച്ചമുള്ള എണ്ണയില്‍ ബീഫ് ബ്രൗണ്‍നിറമാകുമ്പോള്‍ വറുത്തുകോരുക. ഈ എണ്ണയില്‍ ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റി മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കുക. അരച്ച സവാളയും ചേര്‍ത്ത് ചെറുതീയില്‍ വഴറ്റുക. ബീഫ് വറുത്തത് ചേര്‍ത്ത് അടിക്കട്ടിയുള്ള പാത്രത്തില്‍ അടച്ച് വേവിക്കുക. ചാറ് കുറുകി വറ്റി വരുമ്പോള്‍ വാങ്ങി ചൂടോടെ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *