7 November, 2020
അവൽ കൊണ്ടുള്ള ലഡു ഉണ്ടാക്കിയാലോ…….

അവൽ കൊണ്ട് ലഡു ഉണ്ടാക്കിയിട്ടുണ്ടോ…? എങ്ങനെയാണ് അവൽ ലഡു തയ്യാറാക്കുന്നതെന്ന് നോക്കാം…
വേണ്ട ചേരുവകൾ…
1. അവൽ 1 കപ്പ്
2. തേങ്ങ ചിരകിയത് 5 വലിയ സ്പൂൺ
ശർക്കരപ്പാനി അരക്കപ്പ്
ഏലയ്ക്കാപ്പൊടി അര ചെറിയ സ്പൂൺ
3. നെയ്യ് ഒരു ചെറിയ സ്പൂൺ
തയ്യാറാക്കുന്ന വിധം…
ആദ്യം ഒരു പാനിൽ അവൽ നന്നായി ചൂടാക്കുക. ശേഷം അവൽ തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം അവൽ മിക്സിയിൽ പൊടിച്ചെടുക്കുക. നല്ല പോലെ പൊടിഞ്ഞശേഷം രണ്ടാമത്തെ ചേരുവകൾ ചേർത്ത് ഒന്നുകൂടി മിക്സിയിൽ അടിച്ചെടുക്കുക. ശേഷം ഈ മിശ്രിതം ഒരു ബൗളിലേക്ക് മാറ്റി നെയ്യ് ചേർത്തിളക്കി ഉരുളകളാക്കി എടുക്കുക. അവൽ ലഡു തയ്യാറായി…