7 November, 2020
സ്പെഷ്യല്‍ മീന്‍കറി റസിപ്പി തയ്യാറാക്കുന്ന വിധം നോക്കാം !

ചേരുവകള്‍
മീന്‍, കഷണങ്ങളാക്കിയത്- ഒരു കിലോ
എണ്ണ- മൂന്ന് ടേബിള്‍ സ്പൂണ്‍
കടുക്- ഒരു ടീസ്പൂണ്‍
ഉലുവ- ഒരു ടീസ്പൂണ്‍
ഇഞ്ചി ചതച്ചത്- ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി ചതച്ചത്- ഒന്നര ടേബിള്‍ സ്പൂണ്‍
മുളകുപൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
കാശ്മീരി മുളക്പൊടി- മൂന്ന് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി- പാകത്തിന്
ഉപ്പ്- പാകത്തിന്
കുടംപുളി- 100 ഗ്രാം
കറിവേപ്പില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരുപാനില് എണ്ണയൊഴിച്ച് ചൂടാവുമ്പോള്‍ കടുകും ചതച്ച ഉലുവയും പൊട്ടിക്കുക. ഇനി ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ഇട്ട് മൂപ്പിച്ചെടുക്കാം. തീ കുറച്ച ശേഷം മുളക്പൊടി, മഞ്ഞള്‍പൊടി, കാശ്മീരി മുളക്പൊടി എന്നിവ ചേര്‍ത്ത് പച്ചമണം മാറും വരെ ഇളക്കാം.
ശേഷം കുടംപുളി ഉരുക്കി നീരെടുത്തത് ഒഴിച്ച് ഈ കൂട്ട് തിളപ്പിക്കാം. അതിലേക്ക് മീന്‍ കഷണങ്ങള്‍ ചേര്‍ക്കാം. പാകത്തിന് ഉപ്പിട്ട് പാത്രം അടച്ചു വെച്ച് വേവിക്കാം. മീന്‍ വെന്ത ശേഷം കറിവേപ്പില ചേര്‍ക്കാം. ഇനി പാത്രം തുറന്ന് വച്ച് തിളപ്പിച്ച് ചാറ് വറ്റിച്ച ശേഷം ചൂടോടെ വിളമ്പാം.