"> ചീര തോരന്‍ | Malayali Kitchen
HomeRecipes ചീര തോരന്‍

ചീര തോരന്‍

Posted in : Recipes on by : Sukanya Suresh

 

ചേരുവകള്‍

ചീര – 200 ഗ്രാം
മഞ്ഞള്‍പ്പൊടി – 1/2 സ്പൂണ്‍
തേങ്ങ ചിരവിയത് – ഒരു മുറി
ജീരകം – ഒരു നുള്ള്
ചുവന്നുള്ളി – 5 അല്ലി
കറിവേപ്പില – 1 തണ്ട്
തുവരപ്പരിപ്പ് – 50 ഗ്രാം (വേവിച്ചത്)
കുരുമുളകുപൊടി – ആവശ്യത്തിന്
വെളിച്ചെണ്ണ – 2 സ്പൂണ്‍
കടുക് – 1 സ്പൂണ്‍
ഉഴുന്നു പരിപ്പ് – 1/2 സ്പൂണ്‍
വറ്റല്‍ മുളക് – 2
ഇഞ്ചി – 1 കഷണം (പൊടിയായി അരിഞ്ഞത്)
വെളുത്തുള്ളി – 2 അല്ലി
പച്ചമുളക് – 4
സവാള – 2
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

എണ്ണ ചൂടാക്കി കടുകും ഉഴുന്നും വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ത്തുവഴറ്റണം. ഇതില്‍ ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേര്‍ത്തുവഴറ്റിയശേഷം സവാളയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക.
ശേഷം ചീരയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കുക. ഇതിലേക്ക് തേങ്ങ ചിരവിയത്, ജീരകം, ചുവന്നുള്ളി, പച്ചമുളക് എന്നിവ ചതച്ച് ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം വേവിച്ച തുവരപ്പരിപ്പ്, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് രണ്ട് മിനിറ്റ് അടച്ചുവെച്ച് വേവിക്കുക.

Leave a Reply

Your email address will not be published. Required fields are marked *