7 November, 2020
ഉരുളക്കിഴങ്ങ് ഹല്‍വ

ചേരുവകള്‍
ഉരുളക്കിഴങ്ങ് – 2 കപ്പ് ( നന്നായി പുഴുങ്ങി പൊടിച്ചത്)
പഞ്ചസാര -11/2 ക്കപ്പ്
ബദാം, നട്സ് – 3 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക പൊടിച്ചത് – 1 ടീസ്പൂണ്‍
നെയ്യ് – 1/2 ക്കപ്പ്
തയ്യാറാക്കുന്ന വിധം
കട്ടിയുള്ള പാന്‍ ചൂടാക്കി നെയ്യ് ഒഴിച്ച് ഉരുളക്കിഴങ്ങ് പേസ്റ്റ് ചേര്‍ത്ത് ഇളക്കുക. നിറം മാറി വരുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. എല്ലാം നല്ലതുപോലെ ഉരുകി യോജിക്കുന്നതുവരെ ഇളക്കി പാനില്‍ നിന്ന് വിട്ടുവരുമ്പോള്‍ ബാക്കി ചേരുവകള്‍ ചേര്‍ത്ത് വാങ്ങിവെയ്ക്കാം. ഇത് നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് പകര്‍ത്തി മുറിച്ച് വിളമ്പാം.