"> ഫ്രൂട്ട്‌സ് പക്കോഡ | Malayali Kitchen
HomeRecipes ഫ്രൂട്ട്‌സ് പക്കോഡ

ഫ്രൂട്ട്‌സ് പക്കോഡ

Posted in : Recipes on by : Sukanya Suresh

 

ചേരുവകള്‍

മൈദ – 1/2 കപ്പ്
കോണ്‍ഫ്‌ളോര്‍ – 3 ടീസ്പൂണ്‍
മുളകുപൊടി – ഒരു ടീസ്പൂണ്‍
ആപ്പിള്‍ – 1/4 കപ്പ് (ചെറിയ കഷണങ്ങളാക്കിയത്)
പപ്പായ – 1/4 കപ്പ് (ചെറിയ കഷണങ്ങളാക്കിയത്)
മാതളനാരങ്ങ അല്ലി – 1/4 കപ്പ്
പേരയ്ക്ക – 1/4 കപ്പ് (ചെറിയ കഷണങ്ങളാക്കിയത്)
ഉപ്പ്, എണ്ണ – പാകത്തിന്

തയ്യാറാക്കുന്ന വിധം

ഉപ്പ്, മുളകുപൊടി, മൈദ, കോണ്‍ഫ്‌ളോര്‍ എന്നിവ പാകത്തിന് വെള്ളം ചേര്‍ത്ത് കട്ടിയില്ലാതെ കലക്കി മാവ് തയ്യാറാക്കുക. ഫ്രൈയിംഗ് പാനില്‍ എണ്ണ ചൂടാക്കി ഫ്രൂട്‌സ് ഇതില്‍ മുക്കി വറുത്തുകോരുക. ഫ്രൂട്ട്‌സ് പക്കോഡ തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *