"> സ്റ്റഫ്ഡ് മഷ്‌റൂം | Malayali Kitchen
HomeRecipes സ്റ്റഫ്ഡ് മഷ്‌റൂം

സ്റ്റഫ്ഡ് മഷ്‌റൂം

Posted in : Recipes on by : Sukanya Suresh

ചേരുവകള്‍

1. വലിയ മഷ്‌റൂം – 16
2. ബട്ടര്‍ ഉരുക്കിയത് – 1/4 കപ്പ്
3. ഇറച്ചി വേവിച്ച് പിച്ചിക്കീറിയത് – 1/2 കപ്പ്
4. മുട്ട – 2
5. മയോണൈസ് 3 ടേബിള്‍സ്പൂണ്‍
6. സവാള കൊത്തിയരിഞ്ഞത് – 1/4 കപ്പ്
7. നാരങ്ങാനീര് – 2 ടീസ്പൂണ്‍
8. കുരുമുളകുപൊടി, ഉപ്പ് – പാകത്തിന്
9. ബ്രഡ് പൊടിച്ചത് – 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

കൂണ്‍ തണ്ട് എടുത്തു മാറ്റിവെക്കുക. ബേക്കിംഗ് ട്രേയില്‍ ബട്ടര്‍ പുരട്ടുക. മഷ്‌റൂം ക്യാപ് ബട്ടര്‍ ഉരുക്കിയതില്‍ മുക്കി ബേക്കിംഗ് ട്രേയില്‍ നിരത്തുക. 3 മുതല്‍ 8 വരെയുള്ള ചേരുവകള്‍ ഒരുമിച്ച് ചേര്‍ത്തിളക്കുക. ഇതില്‍ പകുതി ബ്രഡ് പൊടിച്ചതും ചേര്‍ക്കുക. ഈ കൂട്ട് മഷ്‌റൂം ക്യാപില്‍ വച്ച് നിറയ്ക്കുക. മീതേ ബാക്കി ബ്രഡ് പൊടിച്ചത് വിതറുക. ഇത് 15 മിനിറ്റ് അവ്‌നില്‍വെച്ച് ബേക്ക് ചെയ്‌തെടുക്കുക. ചൂടോടെ വിളമ്പാവുന്ന നല്ലൊരു വിഭവമാണിത്.

Leave a Reply

Your email address will not be published. Required fields are marked *