"> ഗ്രീന്‍ ഫിഷ് ഫ്രൈ | Malayali Kitchen
HomeRecipes ഗ്രീന്‍ ഫിഷ് ഫ്രൈ

ഗ്രീന്‍ ഫിഷ് ഫ്രൈ

Posted in : Recipes on by : Sukanya Suresh

 

ചേരുവകള്‍:

ദശക്കട്ടിയുള്ള മീന്‍ – 1/2 ക്കിലോ
ഉപ്പ് – പാകത്തിന്
റൊട്ടിപ്പൊടി – ഒരു കപ്പ്
മുട്ട – 2
എണ്ണ – വറുക്കാന്‍ പാകത്തിന്

കൂട്ട് തയ്യാറാക്കാന്‍:

മല്ലിയില – ഒരു പിടി
പുതിനയില – ഒരു പിടി
പച്ചമുളക് – ആറെണ്ണം
കറിവേപ്പില – ഒരു പിടി
ഇഞ്ചി – ഒരു കഷണം
വെളുത്തുള്ളി – ഒരു ചെറിയ തുടം
ജീരകം പൊടിച്ചത് – ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:

മീന്‍ ചെറിയ കഷണങ്ങളാക്കിയ ശേഷം കഴുകി വൃത്തിയാക്കുക. കൂട്ട് തയ്യാറാക്കാനുള്ള ചേരുവകള്‍ മിക്‌സിയില്‍ അരയ്ക്കുക. ഇതില്‍ മീന്‍ ചേര്‍ത്ത് വേവിക്കുക. ഗ്രേവി പുരണ്ടിരിക്കുന്ന ഓരോ കഷണങ്ങള്‍ വീതമെടുത്ത് അടിച്ച മുട്ടയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ഉരുട്ടി തിളച്ച എണ്ണയില്‍ വറുത്തെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *