"> ഇന്ന് എഗ് കബാബ് തയ്യാറാക്കിയാലോ? | Malayali Kitchen
HomeRecipes ഇന്ന് എഗ് കബാബ് തയ്യാറാക്കിയാലോ?

ഇന്ന് എഗ് കബാബ് തയ്യാറാക്കിയാലോ?

Posted in : Recipes on by : Sukanya Suresh

 

ചേരുവകള്‍

1.കോഴിമുട്ട പുഴുങ്ങിയത് – 6
2. തേങ്ങ ചിരവിയത് – 1/2 കപ്പ്
ഇഞ്ചി – ചെറിയ കഷണം
ചുവന്നുള്ളി – 2 അല്ലി
വെളുത്തുള്ളി – 3
പച്ചമുളക് – 2
ഉപ്പ് – പാകത്തിന്
3.റൊട്ടിപ്പൊടി – 1/2 കപ്പ്
4.മുട്ട അടിച്ചത് – 2
5.എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുട്ട രണ്ടായി മുറിക്കുക. രണ്ടാമത്തെ ചേരുവ ഒന്നിച്ച് അരയ്ക്കുക. ഈ അരപ്പ് മുട്ടക്കഷണത്തിന് പുറത്ത് ഒരേ നിരപ്പില്‍ പുരട്ടിയ ശേഷം മുട്ട അടിച്ചതിലും റൊട്ടിപ്പൊടിയിലും മുക്കി എണ്ണയില്‍ വറുത്തെടുക്കുക. ടൊമാറ്റോ സോസിനൊപ്പം ചൂടോടെ കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *