8 November, 2020
റ്റീ വൈന്‍

ആവശ്യമുള്ള സാധനങ്ങള്‍:
ചൂടുള്ള കടും ചായ – 2 ലിറ്റര്‍
കിസ്മിസ് – 1/2 കിലോ
യീസ്റ്റ് – 1/2 ടീസ്പൂണ്‍
പഞ്ചസാര – ഒരു കിലോ
ചെറുനാരങ്ങനീര് – 2 എണ്ണത്തിന്റേത്
തയാറാക്കുന്ന വിധം
കടുംചായ തയാറാക്കിയത് ഒരു വലിയ പാത്രത്തിലാക്കുക. അതിലേക്ക് പഞ്ചസാരയും 500 ഗ്രാം കിസ്മിസും ചേര്‍ക്കുക. ചെറു ചൂടോടെതന്നെ യീസ്റ്റും ചേര്‍ക്കാം. ഇളക്കിയ ശേഷം ഇതൊരു ഭരണിയിലേക്ക് പകര്‍ന്ന് മൂടിക്കെട്ടി വയ്ക്കുക.
ഇത് എല്ലാദിവസവും രാവിലെ അഞ്ച് മിനിറ്റ് നിശ്ചിത സമയത്ത് ഇളക്കുക. മൂന്ന് ആഴ്ച കഴിയുമ്പോള്‍ അരിച്ച് മട്ട് കളഞ്ഞ് ആ ഭരണി കഴുകി അതിലേക്ക് തന്നെ ഒഴിച്ച് വീണ്ടും രണ്ട് ആഴ്ച മൂടിക്കെട്ടി വയ്ക്കുക. ഭരണി അനക്കരുത്. പിന്നീട് സാവധാനം ഊറ്റി കുപ്പികളിലാക്കി ഉപയോഗിക്കാം.