8 November, 2020
ബ്യൂട്ടി സീക്രട്ട് ; ഒരു നാടൻ ഒറ്റമൂലി ആവട്ടെ ഇന്നത്തെ പാചകത്തിൽ.

ആവശ്യമുള്ള സാധനങ്ങൾ
നെല്ലിക്ക – ഒരു കിലോ
ശർക്കര – ഒരു കിലോ(ചീകിയത്)
വെള്ളം – കുറച്ച്
ഏലയ്ക്ക – ഒരു ടീസ്പൂൺ (ചതച്ചത്)
ഗ്രാമ്പൂ – 4 എണ്ണം(ചതച്ചത്)
കറുവാപ്പട്ട – ഒരു വലിയ കഷണം (ചതച്ചത്)
തയ്യാറാക്കുന്ന വിധം
മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ഒരുമിച്ച് ഭരണിയിലിട്ട് നന്നായി അടച്ചുകെട്ടി ഒരു മാസം വച്ച ശേഷം അതിന്റെ നീര് കുപ്പിയിലാക്കി വയ്ക്കാം. ദിവസവും ഓരോ ടീസ്പൂൺ വീതം കഴിക്കാവുന്നതാണ്.
Note: ചർമ്മ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഉത്തമമായ ഔഷധമാണ്.