8 November, 2020
ഫിഷ് പെരളൻ

ചേരുവകൾ
ദശക്കട്ടിയുള്ള മീൻ – 1/2 കിലോ
തക്കാളി – 2 എണ്ണം(ചെറുത്)
സവാള – ഒരെണ്ണം
ഉപ്പ് – പാകത്തിന്
വിനാഗിരി – ഒരു ടീസ്പൂൺ
വെളിച്ചെണ്ണ – പാകത്തിന്
ഉണക്കമുളക് – 10 എണ്ണം(അരച്ചത്)
വെളുത്തുള്ളി – 10 അല്ലി(അരച്ചത്)
ചെറിയ ഉള്ളി – 4 എണ്ണം(അരിഞ്ഞത്)
തയാറാക്കുന്ന വിധം
ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി സവാള ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് ഉണക്കമുളകും വെളുത്തുള്ളിയും അരച്ചത് ചേർക്കുക . നന്നായി വഴന്ന ശേഷം തക്കാളി ചേർക്കാം . ഇതിലേക്ക് പാകത്തിന് വെള്ളം ചേർത്ത് വറ്റിച്ചെടുക്കാം. വെള്ളം വറ്റി ഗ്രേവി കട്ടിയാകുമ്പോൾ ഇതിലേക്ക് മീൻ കഷണങ്ങൾ ഓരോന്നായി നിരത്തിവയ്ക്കാം. ഇത് അടച്ചുവച്ച് വേവിക്കണം. ഇടയ്ക്കിടയ്ക്ക് തിരിച്ചും മറിച്ചുമിടാൻ ശ്രദ്ധിക്കണം. ഇതിലേക്ക് അൽപ്പം വെള്ളവും വിനാഗിരിയും ഉപ്പും ചേർത്ത് വീണ്ടും അടച്ചുവച്ച് വേവിക്കാം. വെന്ത് ചാറ് കുറുകി വരുമ്പോൾ അടുപ്പിൽ നിന്നിറക്കിവയ്ക്കാം. വെളിച്ചെണ്ണ ചൂടാക്കി കടുകും ചെറിയ ഉള്ളിയും കറിവേപ്പിലയും താളിച്ച് കറിക്കുമുകളിലൊഴിച്ച് വിളമ്പാം.