"> പുളിശ്ശേരി ഉണ്ടാക്കിയാലോ ? | Malayali Kitchen
HomeRecipes പുളിശ്ശേരി ഉണ്ടാക്കിയാലോ ?

പുളിശ്ശേരി ഉണ്ടാക്കിയാലോ ?

Posted in : Recipes on by : Revathy

  • മോര് – 2 കപ്പ്
  • കുമ്പളങ്ങ / പപ്പായ / വെള്ളരിയ്ക്ക അരിഞ്ഞത് – 1 കപ്പ്
  • ചെറിയ ഉള്ളി – 4 എണ്ണം
  • തേങ്ങ ചിരണ്ടിയത് – ½ കപ്പ്
  • ജീരകം – ½ ടീസ്പൂണ്‍
  • വെളുത്തുള്ളി – 2 അല്ലി
  • കറിവേപ്പില – 1 ഇതള്
  • പച്ചമുളക് – 2 എണ്ണം
  • മുളകുപൊടി – 1 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി – 1 നുള്ള്
  • കടുക് – ½ ടീസ്പൂണ്‍
  • ഉലുവ – ¼ ടീസ്പൂണ്‍
  • വറ്റല്‍മുളക് – 2 എണ്ണം
  • എണ്ണ – 2 ടേബിള്‍സ്പൂണ്‍
  • വെള്ളം – 1 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളരിയ്ക്ക / പപ്പായ / കുമ്പളങ്ങ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക.
  • തേങ്ങ ചിരണ്ടിയത്, വെളുത്തുള്ളി, ജീരകം എന്നിവ അരച്ചെടുക്കുക.
  • വെള്ളരിയ്ക്ക / പപ്പായ / കുമ്പളങ്ങ, പച്ചമുളക്, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ 1 കപ്പ് വെള്ളം ചേര്‍ത്ത് മീഡിയം തീയില്‍ അടച്ച് വച്ച് വേവിക്കുക.
  • ഇതിലേയ്ക്ക് തീ കുറച്ച ശേഷം അരച്ച ചേരുവ ചേര്‍ത്തിളക്കുക. പിന്നീട് മോര് ചേര്‍ത്ത് അല്പനേരം ഇളക്കി (തിളയ്ക്കരുത്) തീ അണയ്ക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.
  • പാനില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുകും ഉലുവയും ഇട്ട് പൊട്ടുമ്പോള്‍ തീ കുറച്ചശേഷം വറ്റല്‍മുളക് ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക.
  • ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ മുളകുപൊടി ചേര്‍ത്തിളക്കി പുളിശേരിയില്‍ യോജിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *