8 November, 2020
ഒനിയന്‍ റൈസ്

ചേരുവകള്‍
വേവിച്ച അരി – 2 കപ്പ്
ഉള്ളി അരിഞ്ഞത് – 1
വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
കടുക് – 1/2 ടീസ്പൂണ്‍
പച്ചമുളക് – 1 (കൊത്തിയരിഞ്ഞത്)
വെളുത്തുള്ളി – 1 ടീസ്പൂണ്‍ (കൊത്തിയരിഞ്ഞത്)
കുരുമുളക് പൊടി – പാകത്തിന്
നാരങ്ങാനീര് – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് പച്ചമുളകും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഉള്ളി ചേര്‍ത്ത് മൂപ്പിച്ച് ഗോള്‍ഡന്‍ നിറമാവുമ്പോള്‍ വേവിച്ചു വെച്ച അരിയും ഉപ്പും കുരുമുളകും ചേര്‍ത്ത് നന്നായി ഇളക്കുക. വെന്തശേഷം ഇതിലേക്ക് നാരങ്ങാനീര് ചേര്‍ത്ത് വാങ്ങിവെച്ച ശേഷം അലങ്കരിച്ച് വിളമ്പാം.