"> പുതിന റൈസ് | Malayali Kitchen
HomeRecipes പുതിന റൈസ്

പുതിന റൈസ്

Posted in : Recipes on by : Sukanya Suresh

ചേരുവകള്‍

പുതിന ഇല – ചെറിയ കെട്ട്
മല്ലിയില – കുറച്ച്
സവാള – 1, കൊത്തിയരിഞ്ഞത്
ഇഞ്ചി – ചെറിയ കഷണം, പൊടിയായി അരിഞ്ഞത്
പച്ചമുളക് – 5 എണ്ണം
പച്ചരി – 1 1/2 കപ്പ്
നെയ്യ് – ഒരു വലിയ സ്പൂണ്‍
ജീരകം – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരി നന്നായി വേവിച്ച് ഊറ്റി വെക്കുക. പുതിനയിലയും മല്ലിയിലയും വൃത്തിയാക്കി സവാളയും ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് നന്നായി അരക്കുക. പരന്ന പാത്രത്തില്‍ നെയ്യ് ചൂടാക്കി ജീരകം മൂപ്പിച്ച ശേഷം വേവിച്ച ചോറും അരച്ച ചട്‌നിയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങിവെക്കുക. അലങ്കരിച്ച ശേഷം ചൂടോടെ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *