"> ചീസി ഫിഷ് ഫിംഗേഴ്‌സ് | Malayali Kitchen
HomeRecipes ചീസി ഫിഷ് ഫിംഗേഴ്‌സ്

ചീസി ഫിഷ് ഫിംഗേഴ്‌സ്

Posted in : Recipes on by : Sukanya Suresh

 

ചേരുവകള്‍

മീന്‍ കഷണം – 1/2ക്കിലോ (നീളത്തില്‍ വിരല്‍പോലെ മുറിച്ചത്)
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
ചെറുനാരങ്ങാനീര് – 1 ടീസ്പൂണ്‍
മൈദ – 150 ഗ്രാം
മുട്ട – 2
ബേക്കിംഗ് പൗഡര്‍ – 1/2 ടീസ്പൂണ്‍
ഗ്രേറ്റ് ചെയ്ത ചീസ് – 50 ഗ്രാം
എണ്ണ – 1 കപ്പ്
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

മീന്‍ കഷണത്തില്‍ കുരുമുളകുപൊടി, ചെറുനാരങ്ങാനീര്, എന്നിവ പുരട്ടി അരമണിക്കൂര്‍ വെയ്ക്കുക. മുട്ട, മൈദ, ചീസ്, അല്പം എണ്ണ, ബേക്കിംഗ് പൗഡര്‍, ഉപ്പ് എന്നിവ ചേര്‍ത്ത് ഒരു മിശ്രിതമുണ്ടാക്കുക. എണ്ണ ചൂടാകുമ്പോള്‍ ഫിഷ് ഫിംഗേഴ്‌സ് ഈ മിശ്രിതത്തില്‍ മുക്കി എണ്ണയില്‍ നന്നായി മൊരിയിക്കുക. ഫിഷ് ഫിംഗേഴ്‌സ് റെഡി.

Leave a Reply

Your email address will not be published. Required fields are marked *