9 November, 2020
തേങ്ങ അരച്ച മീന്‍കറി തയ്യാറാക്കാം.

- മീന്‍ ഏതെങ്കിലും – ½ kg
- മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
- മഞ്ഞള്‍പൊടി – 1 നുള്ള്
- വാളന്‍പുളി – 1 നാരങ്ങാ വലുപ്പത്തില്‍
- ഇഞ്ചി – 1 ഇഞ്ച് കഷണം
- ചെറിയ ഉള്ളി – 3 എണ്ണം
- തക്കാളി – 1 എണ്ണം ആവശ്യമെങ്കില്‍
- കറിവേപ്പില – 1 ഇതള്‍
- തേങ്ങ ചിരണ്ടിയത് – 1 ½ കപ്പ്
- വെള്ളം – 3 ½ കപ്പ്
- വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- മീന്‍ കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കുക.
- വാളന്‍പുളി 3 കപ്പ് വെള്ളത്തില്‍ ലയിപ്പിച്ചശേഷം വെള്ളം അരിച്ചെടുക്കുക.
- തക്കാളി കഷ്ണങ്ങളായും, ഇഞ്ചി ചെറുതായും അരിയുക.
- തേങ്ങ ചിരണ്ടിയതും ചെറിയ ഉള്ളിയും ½ കപ്പ് വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
- ഒരു പാത്രത്തില്‍ മീന്‍, വാളന്‍പുളി ലയിപ്പിച്ച വെള്ളം, മഞ്ഞള്‍പൊടി, മുളകുപൊടി, തക്കാളി (ആവശ്യമെങ്കില്‍), ഇഞ്ചി, കറിവേപ്പില, ഉപ്പ് എന്നിവ യോജിപ്പിച്ച്, അടച്ച് വച്ച് 10-15 മിനിറ്റ് വേവിക്കുക (തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക).
- മീന്‍ വെന്തതിനു ശേഷം അരച്ച തേങ്ങ ചേര്‍ത്തിളക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക. അല്പനേരം കൂടി ചൂടാക്കുക. (തിളപ്പിയ്ക്കരുത്).
- തീ അണച്ചശേഷം 1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ കറിയില്‍ ചേര്‍ക്കുക. കുറഞ്ഞത് 1 മണിക്കുറിനു ശേഷം വിളമ്പാവുന്നതാണ്.
വാളന്പുളിയ്ക്ക് പകരം കുടംപുളി ഉപയോഗിക്കാവുന്നതാണ്. പക്ഷേ മീന്‍- തേങ്ങ അരച്ച കറിയ്ക്ക് വാളന്പുളിയാണ് കൂടുതല്‍ ഉത്തമം.