9 November, 2020
ഇനി നമ്മുക്ക് മീന്‍ വറുത്താലോ ?

- മീന്‍ – 1/2 kg
- ഇഞ്ചി – 1 ഇഞ്ച് കഷണം
- വെളുത്തുള്ളി – 8 അല്ലി
- കുരുമുളക് – 1 ടീസ്പൂണ്‍
- മുളകുപൊടി – 1 1/2 ടേബിള്‍സ്പൂണ്‍
- മഞ്ഞള്‍പൊടി – 1 നുള്ള്
- കറിവേപ്പില – 1 ഇതള്‍
- കടുക് – 1/2 ടീസ്പൂണ്‍
- നാരങ്ങാനീര് – 1/2 ടേബിള്‍സ്പൂണ്‍
- എണ്ണ – 3 ടേബിള്‍സ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- മീന്‍ മുഴുവനായോ അല്ലെങ്കില്‍ ഒരേ വലുപ്പത്തില്‍ മുറിച്ചശേഷമോ കഴുകി വൃത്തിയാക്കുക.
- ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, കറിവേപ്പില, കടുക്, മുളകുപൊടി, മഞ്ഞള്‍പൊടി, നാരങ്ങനീര്, ഉപ്പ് എന്നിവ അരച്ചെടുക്കുക.
- ഈ മിശ്രിതം മീനില്‍ പുരട്ടി കുറഞ്ഞത് 30 മിനിറ്റ് വയ്ക്കുക.
- പാനില്‍ എണ്ണ ചൂടാക്കിയശേഷം മീന്‍ ഇട്ട് മീഡിയം തീയില്‍ ഇരുവശവും മൊരിച്ചെടുക്കുക.
- വറുത്ത മീന്‍ അല്പം സവോളയും നാരങ്ങയും വച്ച് അലങ്ങരിക്കാവുന്നതാണ്.
1) ഏത് മീനും ഈ വിധത്തില്‍ എളുപ്പത്തില്‍ വറക്കാം.
2) മീന്‍ കഷണങ്ങള്‍ വലുതാണെങ്കില്‍ വറുക്കുന്നതിനുമുമ്പ് കത്തി കൊണ്ട് ഇരുവശവും വരയുക.