"> വളരെ എളുപ്പത്തിൽ തയ്യാറാക്കാം പത്തിരി ! | Malayali Kitchen
HomeRecipes വളരെ എളുപ്പത്തിൽ തയ്യാറാക്കാം പത്തിരി !

വളരെ എളുപ്പത്തിൽ തയ്യാറാക്കാം പത്തിരി !

Posted in : Recipes on by : Revathy

  • നന്നായി പൊടിച്ച് വറുത്ത അരിപ്പൊടി – 4+1/2 കപ്പ്‌
  • നെയ്യ് – 1 ടേബിള്‍സ്പൂണ്‍
  • വെള്ളം – 4 കപ്പ്‌
  • ഉപ്പ് – ആവശ്യത്തിന്
  • നാല് കപ്പ്‌ വെള്ളം നെയ്യും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക.
  • തിളയ്‌ക്കുമ്പോള്‍ തീ കുറച്ച് 4 കപ്പ്‌ അരിപ്പൊടി ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് തുടര്‍ച്ചയായി ഇളക്കുക.
  • തീ അണച്ച് 2-3 മിനിറ്റ് നേരത്തേയ്ക്ക് മൂടി വയ്ക്കുക.
  • ചെറുചൂടുള്ള മാവ് കൈ കൊണ്ട് നന്നായ് കുഴച്ച് മയം വരുത്തുക. (ചൂട് കൂടുതല്‍ ആണെങ്കില്‍ കൈ തണുത്ത വെള്ളത്തില്‍ മുക്കി മാവ് കുഴയ്ക്കുക)
  • മാവ് നാരങ്ങ വലുപ്പത്തില്‍ ഉരുളകളാക്കുക.
  • ഉരുളകള്‍ അരിപ്പൊടി തൂവി ചപ്പാത്തിപോലെ പരത്തി എടുക്കുക.
  • ഒരു നോണ്‍ സ്ടിക്ക് പാന്‍ ചൂടാക്കി അതില്‍ പത്തിരി ഇട്ട് അല്പനേരം കഴിഞ്ഞ് മറിച്ചിടുക.
  • അതിലും അല്പം കൂടി സമയം കഴിഞ്ഞ് വീണ്ടും മറിച്ചിടുക .പൊങ്ങി വരുമ്പോള്‍ പാനില്‍നിന്നും പത്തിരി എടുക്കുക . കരിയാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എണ്ണ ഉപയോഗിക്കരുത്.
  • പത്തിരി ഗ്രേവിയുള്ള കറികളോടൊപ്പം വിളമ്പാവുന്നതാണ്.

1) നന്നായി വറുത്ത അരിപ്പൊടിയാണ് പത്തിരിക്ക് ഉപയോഗിക്കേണ്ടത്.
2) പത്തിരിയുടെ മേന്മ മാവിന്റ മാര്‍ദ്ദവമനുസരിച്ചാണ്, അതിനാല്‍ മാവ് നന്നായി കുഴച്ച് മയപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *