"> ഒരടിപൊളി വട്ടയപ്പം തയ്യാറാക്കാം ഇങ്ങനെ… | Malayali Kitchen
HomeRecipes ഒരടിപൊളി വട്ടയപ്പം തയ്യാറാക്കാം ഇങ്ങനെ…

ഒരടിപൊളി വട്ടയപ്പം തയ്യാറാക്കാം ഇങ്ങനെ…

Posted in : Recipes on by : Revathy

  • നന്നായി പൊടിച്ച അരിപ്പൊടി – 4 കപ്പ്‌
  • ചെറുചൂടുവെള്ളം – ½ കപ്പ്
  • വെള്ളം – 2 കപ്പ്
  • തേങ്ങാപാല്‍ – 1 ½ കപ്പ്‌
  • യീസ്റ്റ് – ½ ടീസ്പൂണ്‍
  • പഞ്ചസാര – ¾ കപ്പ്‌
  • ഏലയ്ക്ക – 5 എണ്ണം
  • വെളുത്തുള്ളി – 1 അല്ലി
  • നെയ്യ് – 2 ടീസ്പൂണ്‍
  • കശുവണ്ടി – 15 എണ്ണം
  • ഉണക്ക മുന്തിരി – 20 എണ്ണം
  • ചെറി – 5 എണ്ണം ആവശ്യമെങ്കില്‍
  • ഉപ്പ് – ആവശ്യത്തിന്
  • അര കപ്പ്‌ വളരെ ചെറുചൂടുവെള്ളത്തില്‍ യീസ്റ്റും ½ ടേബിള്‍സ്പൂണ്‍ പഞ്ചസാരയും യോജിപ്പിച്ച് 30 മിനിറ്റ് നേരം വയ്ക്കുക. (വെള്ളത്തിന്റെ ചൂട് കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക).
  • ഏലയ്ക്കയും വെളുത്തുള്ളിയും ചതച്ചെടുക്കുക.
  • രണ്ട് ടേബിള്‍സ്പൂണ്‍ അരിപ്പൊടി രണ്ട് കപ്പ്‌ വെള്ളത്തില്‍ കലക്കി തുടര്‍ച്ചയായി ഇളക്കി 5 മിനിറ്റ് തിളപ്പിച്ച ശേഷം തണുക്കാന്‍ വയ്ക്കുക.
  • തണുത്ത ശേഷം ഈ മിശ്രിതം ബാക്കിയുള്ള അരിപ്പൊടി, യീസ്റ്റ് ചേര്‍ത്ത വെള്ളം, തേങ്ങാപാല്‍, പഞ്ചസാര, ഏലയ്ക്ക, വെളുത്തുള്ളി, ഉപ്പ് എന്നിവയോടൊപ്പം യോജിപ്പിച്ച് നന്നായി അരച്ചെടുക്കുക.
  • അരച്ചെടുത്ത മാവ് 8 മണികൂര്‍ നേരം ചൂടുള്ള അന്തരീക്ഷത്തില്‍ പുളിയ്ക്കാന്‍ വയ്ക്കുക.
  • ഒരു പരന്ന പാത്രത്തിലോ ഇഡലിത്തട്ടിലോ നെയ്യ് പുരട്ടിയശേഷം വട്ടയപ്പത്തിനുള്ള മാവ് അതില്‍ ഒഴിച്ച് കശുവണ്ടിയും, ഉണക്കമുന്തിരിയും, ചെറിയും (ആവശ്യമെങ്കില്‍) വച്ച് അലങ്കരിക്കുക.
  • ഇത് ആവിയില്‍ 20 മിനിറ്റ് നേരം വേവിക്കുക (വെള്ളം നന്നായി തിളച്ചതിനു ശേഷം മാത്രം പാത്രം അടക്കുക).
  • തണുത്തതിനു ശേഷം ഇഷ്ടാനുസരണം മുറിച്ച് വിളമ്പാവുന്നതാണ്.

മാവ് പുളിയ്‌ക്കുമ്പോള്‍ അളവ് കൂടുന്നതിനാല്‍ വയ്ക്കുക്കുന്ന പാത്രം മാവിന്റെ ഇരട്ടി അളവ് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *