10 November, 2020
വെണ്ടയ്ക്ക മെഴുക്കുപുരട്ടി ഉണ്ടാക്കിയാലോ ?

- വെണ്ടയ്ക്ക – 10 എണ്ണം
- തേങ്ങാകൊത്ത് – ¼ കപ്പ് ആവശ്യമെങ്കില്‍
- കുരുമുളകുപൊടി – 1 ടീസ്പൂണ്‍
- സവാള – 1 എണ്ണം
- കറിവേപ്പില – 1 ഇതള്‍
- മഞ്ഞള്‍പൊടി – 1 നള്ള്
- വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
- കടുക് – ½ ടീസ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- വെണ്ടയ്ക്ക കഴുകി 1 ഇഞ്ച് നീളത്തില്‍ കഷ്ണങ്ങളാക്കുക.
- സവാള ചെറുതായി അരിയുക.
- പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ സവാളയും തേങ്ങാകൊത്തും ചേര്‍ത്ത് ഗോള്‍ഡന്‍ നിറമാകുന്ന വരെ ഇളക്കുക.
- തീ കുറച്ച ശേഷം മഞ്ഞള്‍പൊടിയും, ½ ടീസ്പൂണ്‍ കുരുമുളകുപൊടിയും ചേര്‍ത്ത് ഇളക്കുക. ഇതിലേയ്ക്ക് വെണ്ടയ്ക്ക, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്തു നന്നായി ഇളക്കി, അടച്ച് വച്ച് ചെറിയ തീയില്‍ 8 മിനിറ്റ് വേവിക്കുക.
- പിന്നീട് ബാക്കിയുള്ള ½ ടീസ്പൂണ്‍ കുരുമുളകുപൊടി ചേര്‍ത്ത്, 1-2 മിനിറ്റ് തുറന്ന് വച്ച് ഇടവിട്ട് ഇളക്കി വേവിച്ച ശേഷം തീ അണയ്ക്കുക.
നോണ്‍സ്റ്റിക് പാന്‍ അല്ല ഉപയോഗിക്കുന്നതെങ്കില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ അധികം ചേര്‍ത്ത് വേണം വെണ്ടയ്ക്ക വേവിക്കാന്‍.