"> ബീറ്റ്റൂട്ട് തോരന്‍ എളുപ്പത്തിൽ തയ്യാറാക്കിയാലോ ? | Malayali Kitchen
HomeRecipes ബീറ്റ്റൂട്ട് തോരന്‍ എളുപ്പത്തിൽ തയ്യാറാക്കിയാലോ ?

ബീറ്റ്റൂട്ട് തോരന്‍ എളുപ്പത്തിൽ തയ്യാറാക്കിയാലോ ?

Posted in : Recipes on by : Revathy

  • ബീറ്റ്റൂട്ട് – 1 എണ്ണം വലുത്
  • തേങ്ങ ചിരണ്ടിയത് – ½ കപ്പ്‌
  • ചെറിയ ഉള്ളി – 4 എണ്ണം
  • വെളുത്തുള്ളി – 4 അല്ലി
  • പച്ചമുളക് – 2 എണ്ണം
  • മഞ്ഞള്‍പൊടി – 1 നുള്ള്
  • കടുക് – ½ ടീസ്പൂണ്‍
  • കറിവേപ്പില – 1 ഇതള്‍
  • എണ്ണ – 1½ ടേബിള്‍സ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്
  • ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്യുകയോ, ചെറുതായി അരിയുകയോ ചെയ്യുക.
  • ചെറിയ ഉള്ളി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചെറുതായി അരിയുക.
  • ഒരു നോണ്‍സ്റ്റിക് പാനില്‍ എണ്ണ ചൂടാക്കി, കടുക് ഇട്ട് പൊട്ടുമ്പോള്‍ ചെറിയ ഉള്ളി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കുക.
  • ഇത് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ മഞ്ഞള്‍പൊടി, തേങ്ങ ചിരണ്ടിയത്, ബീറ്റ്റൂട്ട്, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കിയശേഷം 3 ടേബിള്‍സ്പൂണ്‍ വെള്ളവും ചേര്‍ത്ത് അടച്ചുവച്ച് 6-8 മിനിറ്റ് ചെറിയ തീയില്‍ വേവിക്കുക.
  • പിന്നീട് തുറന്ന് വച്ച് ഇടവിട്ട്‌ ഇളക്കി 2-3 മിനിറ്റ് വേവിക്കുക.
  • ബീറ്റ്റൂട്ട് തോരന്‍ തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *