10 November, 2020
കാളന് ഉണ്ടാക്കി നോക്കിയാലോ ?

- നേന്ത്രക്കായ് – 1 എണ്ണം
- ചേന – 100 gm
- പച്ചമുളക് – 4 എണ്ണം
- മഞ്ഞള്‍പൊടി – 1 നുള്ള്
- കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
- നെയ്യ് – 1 ടേബിള്‍സ്പൂണ്‍ ആവശ്യമെങ്കില്‍
- തേങ്ങ ചിരണ്ടിയത് – 1 കപ്പ്
- ജീരകം – 3/4 ടീസ്പൂണ്‍
- തൈര് – 3 കപ്പ്
- വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍
- കടുക് – 1 ടീസ്പൂണ്‍
- ഉലുവ – 1/2 ടീസ്പൂണ്‍
- വറ്റല്‍ മുളക് – 4 എണ്ണം
- കറിവേപ്പില – 2 ഇതള്‍
- വെള്ളം – 1 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- നേന്ത്രക്കായും ചേനയും തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി (1 ഇഞ്ച് നീളത്തില്‍) മുറിക്കുക.
- തൈര് വെള്ളം ചേര്‍ക്കാതെ ഉടച്ചെടുക്കുക.
- നേന്ത്രക്കായ്, ചേന, പച്ചമുളക്, മഞ്ഞള്‍പൊടി, കുരുമുളകുപൊടി എന്നിവ 1 കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുറഞ്ഞ തീയില്‍ വേവിച്ച് പറ്റിക്കുക. (കരിയാതെ സൂക്ഷിക്കുക)
- വെന്തതിനു ശേഷം നെയ്യ് ചേര്‍ക്കുക. (ആവശ്യമെങ്കില്‍)
- തേങ്ങയും ജീരകവും നന്നായി അരച്ച് വേവിച്ച കഷ്ണങ്ങളുടെ കൂടെ ചേര്‍ത്ത്, തീ കുറച്ച് 2-3 മിനിറ്റ് ഇളക്കുക.
- ഇതിലേയ്ക്ക് തൈര് യോജിപ്പിച്ച് ഏറ്റം കുറഞ്ഞ തീയില്‍ 1 മിനിറ്റ് കൂടി ഇളക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തീ അണയ്ക്കുക.
- പാനില്‍ 1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി, കടുകും ഉലുവയും പൊട്ടിച്ച്, വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ത്ത് മൂപിച്ച് (ചൂടാറിയതിനു ശേഷം) കാളനില്‍ ചേര്‍ക്കുക.
തൈര് ചേര്‍ത്തതിനു ശേഷം തീ കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.