"> പാവയ്ക്കാ മെഴുക്കുപുരട്ടി തയ്യാറാക്കിയാലോ ? | Malayali Kitchen
HomeRecipes പാവയ്ക്കാ മെഴുക്കുപുരട്ടി തയ്യാറാക്കിയാലോ ?

പാവയ്ക്കാ മെഴുക്കുപുരട്ടി തയ്യാറാക്കിയാലോ ?

Posted in : Recipes on by : Revathy

 

  • പാവയ്ക്ക – 1 എണ്ണം ഇടത്തരം
  • തേങ്ങാക്കൊത്ത് – 1/4 കപ്പ്‌
  • പച്ചമുളക് – 3 എണ്ണം
  • വെളുത്തുള്ളി – 5 അല്ലി
  • സവാള – 1 എണ്ണം
  • കറിവേപ്പില – 1 ഇതള്‍
  • മുളകുപൊടി – 1/2 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി – 1 നുള്ള്
  • വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
  • കടുക് – 1/2 ടീസ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്
  • പാവയ്ക്ക കഴുകി വൃത്തിയാക്കിയശേഷം കനംകുറച്ച് 1 ഇഞ്ച്‌ നീളത്തില്‍ കഷ്ണങ്ങളാക്കുക. (അകത്തെ കുരുക്കള്‍ ഒഴിവാക്കുക)
  • സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക.
  • നോണ്‍സ്റ്റിക്ക് പാത്രത്തില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇടുക.
  • കടുക് പൊട്ടികഴിയുമ്പോള്‍ തേങ്ങാക്കൊത്ത്, വെളുത്തുള്ളി, സവാള എന്നിവ ചേര്‍ത്ത് 2 മിനിറ്റ് നേരം വഴറ്റുക.
  • ഇതിലേയ്ക്ക് മഞ്ഞപൊടിയും, മുളകുപൊടിയും ചേര്‍ത്ത് ഇളക്കുക. പിന്നീട് പാവയ്കയും പച്ചമുളകും, കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് ഇളക്കി 10 മിനിറ്റോളം കുറഞ്ഞ തീയില്‍ അടച്ചുവച്ചു വേവിക്കുക.
  • അതിനുശേഷം 1-2 മിനിറ്റ് അടപ്പ് തുറന്നുവച്ചു വേവിക്കുക. (ഇടയ്ക്കു ഇളക്കികൊടുക്കുക).
  • പാവയ്ക്കാമെഴുക്കുപുരട്ടി തയ്യാര്‍.

നോണ്‍സ്റ്റിക്ക് പാത്രമല്ല ഉപയോഗിക്കുന്നതെങ്കില്‍ 1 ടീസ്പൂണ്‍ എണ്ണ അധികം ചേര്‍ക്കുക.

Leave a Reply

Your email address will not be published. Required fields are marked *