"> പാലട പ്രഥമന്‍ ഉണ്ടാക്കിയാലോ ? | Malayali Kitchen
HomeRecipes പാലട പ്രഥമന്‍ ഉണ്ടാക്കിയാലോ ?

പാലട പ്രഥമന്‍ ഉണ്ടാക്കിയാലോ ?

Posted in : Recipes on by : Revathy

 • നന്നായി പൊടിച്ച അരിപ്പൊടി – 1 കപ്പ്‌
 • ചൂടുവെള്ളം – ആവശ്യത്തിന്
 • പാല്‍ – 1 ലിറ്റര്‍
 • പഞ്ചസാര – 1 കപ്പ്‌
 • അട ഉണ്ടാക്കുന്നതിനായി അരിപ്പൊടിയില്‍ ആവശ്യത്തിന് ചൂടുവെള്ളമൊഴിച്ച് കൈ കൊണ്ട് നന്നായി കുഴച്ച് മയപെടുത്തുക.
 • കുഴച്ചെടുത്ത മാവ് വാഴയിലയിലോ അലൂമിനിയം ഫോയിലിലോ വളരെ കനം കുറച്ച് പരത്തി 10 മിനിറ്റ് ആവിയില്‍ വേവിക്കുക.
 • ഒരു പാത്രത്തില്‍ പാല്‍ തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് പാല്‍ കുറുകുന്ന വരെ തുടര്‍ച്ചയായി ഇളക്കുക (പാലിന്റെ അളവ് പകുതിയാവുന്ന വരെ).
 • അട ഇലയില്‍ നിന്നും മാറ്റി ചെറിയ കഷ്ണങ്ങളാക്കുക. (1/2 ഇഞ്ച്‌ കഷ്ണം)
 • കുറുകിയ പാലില്‍ അട ഇട്ട് അല്പ സമയം കൂടി ഇളക്കിയ ശേഷം തീ അണയ്ക്കുക.
 • പാലട പ്രഥമനില്‍ സാധാരണ മറ്റൊന്നും ചേര്‍ക്കാറില്ല. ആവശ്യമെങ്കില്‍ കശുവണ്ടിയും ഉണക്ക മുന്തിരിയും നെയ്യില്‍ വറുത്ത് ചേര്‍ക്കാം.
 • പാലട പ്രഥമന്‍ ചൂടോടെയോ തണുപ്പിച്ചോ വിളമ്പാവുന്നതാണ്.

അട ഇലയില്‍ പൊതിഞ്ഞ് ആവിയില്‍ വേവിക്കുന്നതിനു പകരം ഇലയോടെ വെള്ളത്തില്‍ നേരിട്ട് ഇട്ടും വേവിക്കാവുന്നതാണ്. (ഇത് ആരംഭകര്‍ക്ക് ബുദ്ധിമുട്ടായിരിക്കും)

Leave a Reply

Your email address will not be published. Required fields are marked *