"> പഴം നിറച്ച ഗോതമ്പ് ദോശ | Malayali Kitchen
HomeRecipes പഴം നിറച്ച ഗോതമ്പ് ദോശ

പഴം നിറച്ച ഗോതമ്പ് ദോശ

Posted in : Recipes on by : Annie S R

ചേരുവകൾ
ഗോതമ്പ് പൊടി/ മൈദ – 1 കപ്പ്‌
പഴം – 1 വലുത്
തേങ്ങ – 6 ടേബിൾസ്പൂൺ
ഏലയ്ക്കപ്പൊടി – 1/4+1/2 ടീസ്പൂൺ
പഞ്ചസാര – ആവശ്യത്തിന്
ബട്ടർ – 1 ടേബിൾസ്പൂൺ
അണ്ടിപരിപ്പ്, കിസ്മിസ് – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് 1കപ്പ്‌ ഗോതമ്പു പൊടി അല്ലെങ്കിൽ മൈദ ഇട്ടു 1/4 ടീസ്പൂൺ ഏലയ്ക്കാ പൊടിയും ആവശ്യത്തിനുള്ള ഉപ്പും ഇട്ടു കുറേശ്ശേ വെള്ളം ഒഴിച്ചു ദോശ മാവിന്റെ പരുവത്തിൽ കലക്കി എടുക്കാം.. ഇനി ഒരു പാനിലേക്ക് 1ടേബിൾസ്പൂൺ ബട്ടർ ഇട്ടു കുറച്ചു അണ്ടിപരിപ്പും കിസ്മിസ്സും വറുത്തെടുക്കുക ഇതിലേക്ക് ഒരു വലിയ പഴം ചെറുതായി അരിഞ്ഞത് ഇട്ടു ഒന്ന് വഴറ്റി എടുക്കാം. ഇനി ഇതിലേക്കു 6 ടേബിൾസ്പൂൺ തേങ്ങയും 1/2 ടീസ്പൂൺ ഏലയ്ക്കപ്പൊടിയും ആവശ്യത്തിനുള്ള പഞ്ചസാരയും ഇട്ടു ഒന്ന് മിക്സ്‌ ചെയ്തെടുക്കുക. ഇത് പാനിൽ നിന്നും മാറ്റാം
ഇനി ഒരു പാനിലേക്ക് തയാറാക്കി വെച്ചിരിക്കുന്ന ദോശ മാവ് ഓരോ തവി ഒഴിച്ചു ചുറ്റിച്ചെടുക്കക ഇതിലേക്കു 2 ടേബിൾസ്പൂൺ പഴം തേങ്ങ മിക്സ്‌ ഇട്ടു നാല് ഭാഗത്തു കൂടി മടക്കി ഒരു ബോക്സ്‌ പോലെ ആക്കിഎടുക്കാം ഇത് 3 മിനിറ്റ് വേവിച്ചു തിരിച്ചിട്ടു കൊടുക്കുക. 2 വശവും വെന്തശേഷം പാനിൽ നിന്നും മാറ്റാം. സ്വദിഷ്ടമായ പഴം നിറച്ച ദോശ തയാർ.

Leave a Reply

Your email address will not be published. Required fields are marked *