"> ചൂടോടെ വിളമ്പാം മഷ്‌റൂം പെപ്പര്‍ ഫ്രൈ | Malayali Kitchen
HomeRecipes ചൂടോടെ വിളമ്പാം മഷ്‌റൂം പെപ്പര്‍ ഫ്രൈ

ചൂടോടെ വിളമ്പാം മഷ്‌റൂം പെപ്പര്‍ ഫ്രൈ

Posted in : Recipes on by : Annie S R

ചേരുവകൾ
കൂണ്‍ – 100 ഗ്രാം
മൈദ – 3 ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്‌ളവര്‍ – 3 ടേബിള്‍ സ്പൂണ്‍
സവാള – ഒന്ന്
തയാറാക്കുന്ന വിധം

കൂണ്‍ നന്നായി കഴുകി വൃത്തിയാക്കി വെള്ളം ഊറ്റി വയ്ക്കണം. മറ്റൊരു ബൗളില്‍ മൂന്ന് സ്പൂണ്‍ കോണ്‍ഫ്‌ളവര്‍, 3 സ്പൂണ്‍ മൈദ, ഒരു സ്പൂണ്‍ കുരുമുളക് പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ വെള്ളം ഒഴിച്ച് പേസ്റ്റ് പരുവത്തില്‍ കുഴച്ചെടുക്കണം. അതിലേക്ക് കൂൺ ചേര്‍ത്ത് 5-10 മിനിറ്റ് മാരിനേറ്റ് ചെയ്യണം.

ഒരു പാന്‍ ചൂടാക്കി അതിലേറ്റ് മാരിനേറ്റ് ചെയ്ത കൂൺ വറുത്തു കോരണം. ഇതേപാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയില്‍ 12 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് സവാള കൊത്തിയരിഞ്ഞത് 3 പച്ചമുളക് അരിഞ്ഞത് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കണം. വഴന്നു കഴിയുമ്പോള്‍ 2 സ്പൂണ്‍ സോയ സോസ് ചേര്‍ക്കുക. തുടര്‍ന്ന് രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ മുളകുപൊടി, കാല്‍ ടീസ്പൂണ്‍ ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. തുടര്‍ന്ന് ഇതിലേക്ക് വറുത്ത് വച്ചിരിക്കുന്ന കൂണ്‍ ചേര്‍ക്കണം. കറിവേപ്പിലയും ഒരു സ്പൂണ്‍ കുരുമുളക് പൊടിയും ചേര്‍ത്ത് ചൂടോടെ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *