11 November, 2020
ചിക്കൻ സമോസ

ചേരുവകൾ :
എണ്ണ – 1 ടേബിൾ സ്പൂൺ
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1/4 ടീ സ്പൂൺ വീതം
സവാള -1 എണ്ണം (ചെറു കഷണങ്ങളാക്കിയത്)
മഞ്ഞൾപ്പൊടി -1/4 ടീ സ്പൂൺ
മുളകുപൊടി – 2 ടീ സ്പൂൺ
ഉപ്പ് – 1 ടീ സ്പൂൺ
കോഴി- 300 ഗ്രാം (എല്ലില്ലാതെ )
കാരറ്റ് -100ഗ്രാം (ചെറു കഷണങ്ങളാക്കിയത് )
പച്ചപ്പട്ടാണി – 2 ടേബിൾ സ്പൂൺ(വേവിച്ചത് )
ഗരം മസാല -1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
ചട്ടിയിൽ എണ്ണ തിളപ്പിച്ച് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, സവാള ഇട്ട് 5 മിനിറ്റ് വഴറ്റുക. അതിലേക്ക് മഞ്ഞൾ, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. എല്ലില്ലാതെ എടുത്ത കോഴി ഇറച്ചി കൂടി ചേർത്തിളക്കുക. 6-8 മിനിറ്റ് ചെറുതീയിൽ അടച്ചു വേവിച്ച ശേഷം തീ കെടുത്തുക. 10 മിനിറ്റിന് ശേഷം തുറന്ന് കാരറ്റ്, പട്ടാണി, ഗരം മസാല എന്നിവ കൂട്ടി ചേർത്ത് നന്നായി ഇളക്കി വേവിക്കുക. മസാല കൂട്ട് തണുത്ത ശേഷം സമോസ ഷീറ്റിലേക്കു ഒരു ടേബിൾ സ്പൂൺ മസാലക്കൂട്ട് നിറച്ച് മടക്കി എണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക.