"> നാടൻ രുചിയിൽ ഒരു 'തൊട്ടാവാടി' ഓലയട | Malayali Kitchen
HomeRecipes നാടൻ രുചിയിൽ ഒരു ‘തൊട്ടാവാടി’ ഓലയട

നാടൻ രുചിയിൽ ഒരു ‘തൊട്ടാവാടി’ ഓലയട

Posted in : Recipes on by : Annie S R

ചേരുവകൾ
1. അരിപ്പൊടി – 2 കപ്പ്
2. ഓലയില – 2 തണ്ട്
3. ശർക്കര – 1 ഉണ്ട
4. ഈന്തപ്പഴം – 100 ഗ്രാം
5. ഏലയ്ക്ക – 10 ഗ്രാം
6. ജീരകം – ആവശ്യത്തിന്
7. കപ്പലണ്ടി (വറുത്തത് ) – ചെറിയ 1 പാക്കറ്റ്
8.നാളികേരം – 2 കപ്പ്
തയാറാക്കുന്ന വിധം

നന്നായി തിളച്ച വെള്ളത്തിൽ അരിപ്പൊടി കുഴച്ച് എടുക്കുക. ഈ പൊടിയിലേക്ക് ശർക്കര ചിരണ്ടിയത്, തേങ്ങ, ഏലയ്ക്ക, ജീരകം, ഈന്തപ്പഴം ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഈ മിശ്രിതം നീളത്തിൽ വെട്ടിയ ഓലയിലയിലേക്ക് വയ്ക്കുക. നടുവിൽ കപ്പലണ്ടി നിരനിരയായി വയ്ക്കുക. ശേഷം മറ്റൊരു ഇലകൊണ്ട് മൂടുക, ചെറിയ നാരു കൊണ്ട് ഇലയടയുടെ ഇരുവശവും കെട്ടുക.

ഒരു മൺകലത്തിൽ ആവശ്യത്തിന് വെള്ളം നിറച്ച് തൊട്ടാവാടി ഇലയിട്ട് അതിന് മുകളിൽ ഓലത്തണ്ട് നിരത്തണം. ഇത് തിളച്ചു തുടങ്ങുമ്പോൾ തയാറാക്കിയ അട മുകളിൽ നിരത്തി അടച്ചു വച്ച് വേവിച്ച് എടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *