11 November, 2020
ചൈനീസ് സ്റ്റൈൽ പാസ്ത

ചേരുവകൾ
പാസ്ത – 2 കപ്പ്
കാപ്സിക്കം – 1
സവാള – 1
ടൊമാറ്റോ സോസ് – 3 ടേബിൾസ്പൂൺ
റെഡ് ചില്ലി സോസ് – 2 ടീസ്പൂൺ
സോയാസോസ് – 11/2 ടേബിൾസ്പൂൺ
കോൺഫാളോർ – 1 ടേബിൾസ്പൂൺ
വെള്ളം – 1/2 കപ്പ്
ഉപ്പ്
സ്പ്രിംഗ് ഒനിയൻ
വെളുത്തുള്ളി – 1 ടേബിൾസ്പൂൺ
ഇഞ്ചി – 1 ടേബിൾസ്പൂൺ
കുരുമുളക് പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
ഓയിൽ – 2 ടേബിൾസ്പൂൺ
പച്ചമുളക് – 3 എണ്ണം
വിനാഗിരി – 1 ടീസ്പൂൺ
പഞ്ചസാര – 1 ടീസ്പൂൺ
കുരുമുളക് പൊടി – 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
ആദ്യം 3 കപ്പ് വെള്ളം അടുപ്പിൽ വെച്ച് തിളപ്പിച്ച് അതിലേക്ക് പാസ്ത ഇട്ട് വേവിച്ചു വെള്ളം ഊറ്റി തണുത്ത വെള്ളത്തിൽ കഴുകി മാറ്റി വയ്ക്കുക. അതിന് ശേഷം പാൻ വെച്ച് ഓയിൽ ഒഴിച്ച് പൊടിയായി അരിഞ്ഞ ഇഞ്ചി വെളുത്തുള്ളി വഴറ്റണം. ശേഷം സവാള, കാപ്സിക്കം എന്നിവ വഴറ്റുക. ഇനി ഇതിലേക്ക് സോസുകൾ ചേർത്ത് ഇളക്കണം. അതിന് ശേഷം മുളകുപൊടി കൂടി ചേർത്ത് നന്നായി യോജിപ്പിക്കണം. ഇനി ഇതിലേക്ക് കോൺഫ്ളോർ വെള്ളത്തിൽ കലക്കി ഒഴിക്കുക. നന്നായി യോജിപ്പിച്ച ശേഷം പഞ്ചസാരയും വിനാഗിരിയും ചേർത്ത് ഇളക്കുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പാസ്ത കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിന് ശേഷം കുരുമുളക് പൊടിയും സ്പ്രിംഗ് ഒനിയനും ചേർത്ത് ഇളക്കി ചൂടോടെ വിളമ്പാം.