11 November, 2020
ചായക്കപ്പിൽ ബട്ടർ കുക്കി

ചേരുവകൾ:
മൈദ – നാല് ടേബിൾ സ്പൂൺ
പഞ്ചസാര – ഒന്നര ടേബിൾസ്പൂൺ
ബേക്കിങ് പൗഡർ – കാൽ ടീസ്പൂൺ
പാൽ – 4 ടേബിൾസ്പൂൺ
പീനട്ട്ബട്ടർ – മൂന്ന് ടേബിൾസ്പൂൺ.
തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഒരു കപ്പിൽ ഇട്ട് നന്നായി ഇളക്കുക. അതിനു മുകളിലായി ഒരു ടേബിൾസ്പൂൺ ചോക്ലേറ്റ് ചിപ്സ് കൂടി വിതറിയതിനുശേഷം 45 മുതൽ 50 സെക്കൻഡ് വരെ മൈക്രോവേവ് ചെയ്ത് എടുക്കുക. ചൂടുള്ള സ്വാദിഷ്ടമായ പീനട്ട് ബട്ടർ കുക്കി തയാർ.