"> സൂപ്പർ കൂളാകാൻ ആപ്പിൾ മോജിറ്റോ | Malayali Kitchen
HomeRecipes സൂപ്പർ കൂളാകാൻ ആപ്പിൾ മോജിറ്റോ

സൂപ്പർ കൂളാകാൻ ആപ്പിൾ മോജിറ്റോ

Posted in : Recipes on by : Annie S R

വളരെ എളുപ്പത്തിൽ വെറും ഒരു മിനിറ്റ് കൊണ്ട് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു അടിപൊളി ഡ്രിങ്ക് ആണ് ആപ്പിൾ മോജിറ്റോ. നല്ല കിടിലൻ ടേസ്റ്റും അതുപോലെ ഉന്മേഷവും തരുന്ന ഒരു സൂപ്പർ ഡ്യൂപ്പർ ഡ്രിങ്ക് എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം.

ചേരുവകൾ
ആപ്പിൾ – 1 എണ്ണം
നാരങ്ങാ – 1 എണ്ണം
പോളോ – 2 എണ്ണം
7 അപ്പ് – 1 എണ്ണം
പുതിനയില – 2 തണ്ട്
തയാറാക്കുന്ന വിധം

പോളോ പൊടിച്ച് ഒരു ഗ്ലാസിൽ ഇടുക, പുറകെ ആപ്പിൾ വളരെ ചെറുതായി അരിഞ്ഞത് ഇട്ട് കൊടുക്കുക. നാരങ്ങ നാലായി കീറി 2 കഷണം ഇട്ട് കൊടുക്കുക. ബാക്കി പകുതി പിഴിഞ്ഞ ജ്യൂസ് ഗ്ലാസിൽ ഒഴിക്കുക. പിന്നീട് പുതിന ഇല ഇട്ട് കൊടുക്കുക. അതിലേക്ക് 7 അപ്പ് ഒഴിച്ച് നന്നായി അടിച്ചിളക്കുക. നല്ല അടിപൊളി ഇടിവെട്ട് ആപ്പിൾ മോജിറ്റോ റെഡി ആയിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *