12 November, 2020
കാടമുട്ട ഉരുളക്കിഴങ്ങു കറി

1.എണ്ണ – മൂന്നു വലിയ സ്പൂൺ
2.കടുക് – ഒരു ചെറിയ സ്പൂൺ
3.സവാള – രണ്ട് ഇടത്തരം, നീളത്തിൽ അരിഞ്ഞത്
ഇഞ്ചി – ഒരു ചെറിയ കഷണം, നീളത്തിൽ അരിഞ്ഞത്
പച്ചമുളക് – നാല്, നീളത്തിൽ അരിഞ്ഞത്
കറിവേപ്പില – രണ്ടു തണ്ട്
ഉപ്പ് – പാകത്തിന്
4.മുളകുപൊടി – ഒരു വലിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മീറ്റ്മസാലപ്പൊടി – അര ചെറിയ സ്പൂൺ
5.ഉരുളക്കിഴങ്ങ് – രണ്ട്, കഷണങ്ങളാക്കിയത്
6.തേങ്ങ –ഒന്ന് ചുരണ്ടിപ്പിഴിഞ്ഞെടുത്ത
ഒന്നാം പാൽ – ഒരു കപ്പ്
രണ്ടാംപാൽ – രണ്ടു കപ്പ്
7.കാടമുട്ട – 10,പുഴുങ്ങിയത്
പാകം ചെയ്യുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ചശേഷം മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റണം.
നന്നായി വഴന്നശേഷം നാലാമത്തെ ചേരുവ അല്പം വെള്ളത്തിൽ കുഴച്ചതു ചേർത്തു വഴറ്റുക.
മസാലയുടെ പച്ചമണം മാറുമ്പോൾ കഷണങ്ങളാക്കി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും അല്പം വെള്ളവും ചേർത്തു വേവിക്കണം.ഉരുളക്കിഴങ്ങു വെന്തു ചാറു വറ്റുമ്പോൾ രണ്ടാം പാൽ ചേർത്തിളക്കുക.
നന്നായി തിളച്ചശേഷം ഒന്നാംപാൽ ചേർത്തിളക്കി തിളവരുമ്പോൾ കാടമുട്ട പുഴുങ്ങിയതും ചേർത്ത് അടുപ്പിൽ നിന്നു വാങ്ങി വിളമ്പാം.