12 November, 2020
മട്ടർ മേത്തി മലായ്

1. വെണ്ണ – ഒരു വലിയ സ്പൂൺ
2. പച്ചമുളക് – ഒന്ന്, അരി കളഞ്ഞു പൊടിയായി അരിഞ്ഞത്
ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
വെളുത്തുള്ളി – രണ്ട് അല്ലി, പൊടിയായി അരിഞ്ഞത്
3. സവാള – ഒരു ഇടത്തരം, പൊടിയായി അരിഞ്ഞത്
4. ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
5. കശുവണ്ടിപ്പരിപ്പ് – രണ്ടു വലിയ സ്പൂൺ, 20 മിനിറ്റ് ചൂടുവെള്ളത്തിൽ കുതിർത്തത്
6. ഉലുവയില പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്
ഉപ്പ് – ഒരു ചെറിയ സ്പൂൺ
7. എണ്ണ – ഒരു വലിയ സ്പൂൺ
ജീരകം – അര വലിയ സ്പൂൺ
8. വെള്ളം – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
9. ഗ്രീൻപീസ് – രണ്ടു കപ്പ്, വേവിച്ചത്
10. െഫ്രഷ് ക്രീം – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
∙ പാനിൽ വെണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.
∙ ഇതിലേക്കു സവാള ചേർത്തു നന്നായി വഴറ്റി കണ്ണാടി പോലെയാകുമ്പോൾ ഗരംമസാലപ്പൊടി ചേർത്തിളക്കി വാങ്ങി ചൂടാറാൻ വയ്ക്കുക.
∙ ഒരു ബൗളിൽ ഉലുവയില നിരത്തി മുകളിൽ കാൽ ചെറിയ സ്പൂൺ ഉപ്പു വിതറി അഞ്ചു മിനിറ്റ് മാറ്റി വയ്ക്കുക. പിന്നീട് വെള്ളം പിഴിഞ്ഞു മാറ്റി വയ്ക്കുക. പാലക്കിന്റെ കയ്പു മാ റ്റാനാണ് ഇങ്ങനെ ചെയ്യുന്നത്.
∙ വഴറ്റി വച്ചിരിക്കുന്ന സവാളക്കൂട്ടില് കശുവണ്ടിപ്പരിപ്പും അൽപം വെള്ളവും ചേർത്തു മിക്സിയിൽ നന്നായി അരയ്ക്കണം.
∙ പാനിൽ എണ്ണ ചൂടാക്കി ജീരകം ചേർത്തു പൊട്ടുമ്പോൾ ഉ ലുവയിലയും അരച്ച കൂട്ടും ചേർത്തു വഴറ്റുക.
∙ ഇതു മൂന്നു–നാലു മിനിറ്റ് വഴറ്റി മൂത്ത മണം വരുമ്പോൾ ഉപ്പും വെള്ളവും ചേർത്തു വേവിച്ചു വച്ചിരിക്കുന്ന ഗ്രീൻപീസും ചേർത്തു വഴറ്റുക.
∙ ഇതു ചെറുതീയിൽ മൂടി വച്ചു മൂന്നു മുതൽ നാലു മിനിറ്റ് വരെ വേവിക്കുക. ഇതിലേക്കു ഫ്രെഷ് ക്രീം ചേർത്ത് ഒരു മിനിറ്റ് കൂടി ചൂടാക്കി കുറുക്കി വാങ്ങുക.
∙ ചപ്പാത്തിക്കോ ചോറിനോ ഒപ്പം ചൂടോടെ വിളമ്പാം.