"> പനീർ കട്‌ലറ്റ് | Malayali Kitchen
HomeRecipes പനീർ കട്‌ലറ്റ്

പനീർ കട്‌ലറ്റ്

Posted in : Recipes on by : Annie S R

പനീർ – 200 ഗ്രാം

കസൂരി മേത്തി – 15 ഗ്രാം

പച്ചമുളക് പൊടിയായി അരിഞ്ഞത് – 20 ഗ്രാം

ഇഞ്ചി ഗ്രേറ്റ് െചയ്തത് – 10 ഗ്രാം

ഉപ്പ് – പാകത്തിന്

മല്ലിയില അരിഞ്ഞത് – പാകത്തിന്

3. കടലമാവ് – 15 ഗ്രാം

വെള്ളം – 250 മില്ലി

4. റൊട്ടിപ്പൊടി – 250 ഗ്രാം

5. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ ഒരു ബൗളിൽ പനീർ ചേർത്തു നന്നായി ഉടയ്ക്കുക.

∙ ഇതിൽ രണ്ടാമത്തെ േചരുവ േചർത്തു നന്നായി യോജിപ്പിച്ചു മാവു തയാറാക്കുക.

∙ ഒരേ വലുപ്പത്തില്‍ നീളത്തിൽ ഉരുട്ടി മാറ്റിവയ്ക്കുക.

∙ മറ്റൊരു ബൗളിൽ മൂന്നാമത്തെ േചരുവ യോജിപ്പിച്ചു മാവു തയാറാക്കുക.

∙ ഉരുട്ടിയ കട്‌ലറ്റ്, മാവിൽ ഒന്നു മുക്കിയെടുത്ത് റൊട്ടിപ്പൊടിയിൽ നന്നായി പൊതിഞ്ഞെടുക്കണം.

∙ ഇത് അനക്കാതെ അഞ്ചു മിനിറ്റ് മാറ്റിവയ്ക്കുക.

∙ അൽപം എണ്ണ ചൂടാക്കി കട്‌ലറ്റ് േചർത്ത് ഗോൾഡൻ നിറമാകും വരെ തിരിച്ചും മറിച്ചുമിട്ടു വറുക്കുക.

∙ ചാട്ട് മസാലയ്ക്കും ബംഗാളി മസ്റ്റേർഡ് സോസിനുമൊപ്പം വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *