13 November, 2020
എരിപൊരി രുചിയിൽ ഡയമണ്ട് കട്ട്സ്

1. മൈദ -1 കപ്പ്
2. ഗോതമ്പു പൊടി -1 കപ്പ്
3. കായം പൊടിച്ചത് – 1/4 ടീസ്പൂൺ
4. വെളുത്ത എള്ള് – 1/2 ടേബിൾ സ്പൂൺ
5. കറുത്ത എള്ള് – 1/2 ടേബിൾ സ്പൂൺ
6. കാശ്മീരി മുളക് പൊടി – 3/4 ടീസ്പൂൺ
7. ഉപ്പ് – ആവശ്യത്തിന്
8. എണ്ണ – വറക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒന്നു മുതൽ ഏഴു വരെ ഉള്ള ചേരുവകൾ ഒരു പാത്രത്തിൽ ഇട്ടു നന്നായി മിക്സ് ചെയ്യുക. അതിലേക്കു കുറേശേ വെള്ളം ഒഴിച്ച് ചപ്പാത്തി മാവ് പരുവത്തിൽ കുഴച്ചെടുക്കുക. അതിനു ശേഷം ചെറിയ ഉരുളകളാക്കി എടുക്കുക. ഓരോ ഉരുള എടുത്തു നന്നായി പരത്തുക. കട്ടി കുറച്ചു പരത്താൻ ശ്രദിക്കണം. അതിനു ശേഷം ഡയമണ്ട് ഷേപ്പിൽ മുറിച്ചെടുക്കുക. എണ്ണ ചൂടായ ശേഷം മീഡിയം തീയിൽ വച്ചു നല്ല ക്രിസ്പി ആകുന്ന വരെ വറത്തെടുക്കുക.