14 November, 2020
കപ്പ ചെമ്മീൻ മുരിങ്ങയില കബാബ്

1.കപ്പ – അര കിലോ
ഉപ്പ്, മഞ്ഞൾപ്പൊടി – പാകത്തിന്
2.ചെമ്മീൻ – 200 ഗ്രാം
3.മുളകുപൊടി – അര ചെറിയ സ്പൂൺ
മഞ്ഞൾപൊടി – കാൽ ചെറിയ സ്പൂൺ
പെരുംജീരകം പൊടി – കാൽ ചെറിയ സ്പൂൺ
4.എണ്ണ – പാകത്തിന്
5.മുരിങ്ങയില – കാൽ കപ്പ്
ചുവന്നുള്ളി – 10, അരിഞ്ഞത്
6.സവാള പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
7.പച്ചമുളക് – മൂന്ന്, പൊടിയായി അരിഞ്ഞത്
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
8.മൈദ– പാകത്തിന്
9.റൊട്ടിപ്പൊടി – 250 ഗ്രാം
പാകം ചെയ്യുന്ന വിധം
കപ്പ ഉപ്ും മഞ്ഞൾപ്പൊടിയും ചേർത്തു വേവിച്ചുടച്ചു വയ്ക്കണം.
ചെമ്മീൻ വൃത്തിയാക്കി മൂന്നാമത്തെ ചേരുവ പുരട്ടി എണ്ണയിൽ വറുത്തെടുക്കുക. ഇതിലേക്കു മുരിങ്ങയിലയും ചുവന്നുള്ളിയും ചേർത്തു വഴറ്റി വയ്ക്കുക.
പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റിയശേഷം ഏഴാമത്തെ ചേരുവ ചേർത്തു വഴറ്റി, വേവിച്ച കപ്പയും ചേർത്തു നന്നായി യോജിപ്പിച്ചു വാങ്ങുക.
ഈ മിശ്രിതം ചെറിയ ഉരുളകളാക്കി കൈവെള്ളയിൽ വച്ചു പരത്തി അതിൽ അല്പം വീതം ചെമ്മീൻ മിശ്രിതം വച്ച് ഉരുട്ടിയെടുക്കുക.
മൈദ കലക്കിയതിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തുകോരുക.