"> കേമന്‍ പനീര്‍ മിര്‍ച്ച് മസാല | Malayali Kitchen
HomeRecipes കേമന്‍ പനീര്‍ മിര്‍ച്ച് മസാല

കേമന്‍ പനീര്‍ മിര്‍ച്ച് മസാല

Posted in : Recipes on by : Annie S R

ചേരുവകള്‍

പനീര്‍- ഒരു കിലോ

സവാള- 300 ഗ്രാം

മൂന്ന് നിറത്തിലുള്ള ബെല്‍ പെപ്പര്‍- 150 ഗ്രാം

കശുവണ്ടി- 250 ഗ്രാം

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 50 ഗ്രാം

മഞ്ഞള്‍പൊടി- 35 ഗ്രാം

മുളകുപൊടി- 30 ഗ്രാം

മല്ലിപ്പൊടി- 50 ഗ്രാം

ജീരകം പൊടിച്ചത്- 30 ഗ്രാം

ജീരകം- 15 ഗ്രാം

ഗരംമസാലപ്പൊടി- 15 ഗ്രാം

ഉപ്പ്- ആവശ്യത്തിന്

കസൂരിമേത്തി- 20 ഗ്രാം

ഫ്രഷ് ക്രീം- 50 മില്ലി

ബട്ടര്‍- 100 ഗ്രാം

തക്കാളി- 150 ഗ്രാം

പച്ചമുളക്- 50 ഗ്രാം

വെളുത്തുള്ളി- 50 ഗ്രാം

മല്ലിയില- 30 ഗ്രാം

റിഫൈന്‍ഡ് ഓയില്‍- 250 മില്ലി

തയ്യാറാക്കുന്ന വിധം

സവാള, കശുവണ്ടി എന്നിവ മിക്‌സിയിലിട്ട് അരയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ജീരകമിട്ട് വഴറ്റാം. അതിലേക്ക് നുറുക്കിയ വെളുത്തുള്ളി, സവാള, തക്കാളി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇനി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഗരംമസാല എന്നിവയും ശേഷം ബെല്‍പെപ്പറുകളും ചേര്‍ക്കാം. നേരത്തെ അരച്ചുവെച്ച കശുവണ്ടി-സവാള പേസ്റ്റ് ചേര്‍ത്ത് നന്നായി വേവിക്കുക. ഇനി പനീര്‍ ഇട്ടൊന്നിളക്കി ഉപയോഗിക്കാം. നാനിനൊപ്പം കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *