"> ശര്‍ക്കര ചട്ണി | Malayali Kitchen
HomeRecipes ശര്‍ക്കര ചട്ണി

ശര്‍ക്കര ചട്ണി

Posted in : Recipes on by : Annie S R

ചേരുവകള്‍

എണ്ണ- 5 ടേബിള്‍സ്പൂണ്‍
ഒലീവ് ചതച്ചത്- ഒരു ബൗള്‍
ശര്‍ക്കര- 50 ഗ്രാം
ഉപ്പ്- പാകത്തിന്
പാഞ്ച് ഫൊറോണ്‍(ഉലുവ,പെരുഞ്ചീരകം, കടുക്, ജീരകം, എള്ള് എന്നിവചേര്‍ന്ന മസാല)- രണ്ട് ടീസ്പൂണ്‍
മുളക്‌പൊടി- ഒരു ടീസ്പൂണ്‍
വറുത്ത ജീരകം- രണ്ട് ടീസ്പൂണ്‍
തേന്‍- രണ്ട് ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം

പാനില്‍ എണ്ണ ചൂടാക്കുക. ശര്‍ക്കര കഷണങ്ങളാക്കിയത് ചേര്‍ത്ത് ചെറുതീയില്‍ ഇളക്കുക. ശര്‍ക്കര ഉരുകി തുടങ്ങുമ്പോള്‍ ഒലീവ് ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ഉപ്പ്, മുളക്‌പൊടി, പാഞ്ച് ഫൊറോണ്‍, വറുത്ത ജീരകം എന്നിവ ചേര്‍ക്കാം. ഇനി ഈ ചേരുവ രണ്ട് മിനിറ്റ് വേവിക്കാം. തീയണച്ചശേഷം തേന്‍ ചേര്‍ക്കാം.

Leave a Reply

Your email address will not be published. Required fields are marked *