"> ഗോതമ്പ് പൊടികൊണ്ട് കേക്ക് | Malayali Kitchen
HomeRecipes ഗോതമ്പ് പൊടികൊണ്ട് കേക്ക്

ഗോതമ്പ് പൊടികൊണ്ട് കേക്ക്

Posted in : Recipes on by : Annie S R

ചേരുവകൾ

ഗോതമ്പു പൊടി – 3 ടേബിൾസ്പൂൺ
ബ്രൗൺ ഷുഗർ/ ശർക്കര – 1- 2 ടേബിൾസ്പൂൺ
തേങ്ങ ചിരകിയത് – 1 ടേബിൾസ്പൂൺ
തേങ്ങാപ്പാൽ – 1 ടേബിൾസ്പൂൺ
ഉപ്പ് – ഒരു നുള്ള്
ബേക്കിങ് പൗഡർ – 1/4 ടീസ്പൂൺ
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
നാരങ്ങ നീര് – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം

ആദ്യം കുഴിവുള്ള ഒരു ചിരട്ട എടുത്ത് അതിന്റെ പുറത്തെ നാരും അകത്തുള്ള തേങ്ങയുടെ പൊടിയും ഒക്കെ കളഞ്ഞു വൃത്തിയാക്കി എടുക്കണം എന്നിട്ട് ചിരട്ടയിലേക്ക് മുകളിൽ പറഞ്ഞ ചേരുവകൾ ഇട്ട് നന്നായി യോജിപ്പിക്കണം. അതിന് ശേഷം ഒരു ഇഡ്ഡലി പാത്രത്തിൽ ചിരട്ടയുടെ താഴെ നിൽക്കുന്ന വിധം വെള്ളം ഒഴിച്ച് ചൂടാക്കണം അതിലേക്ക് ചിരട്ട ഇറക്കി വെച്ച് മീഡിയം ഫ്‌ളൈമിൽ കേക്ക് വേവിച്ചെടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *