"> മുട്ടയും ചീസും | Malayali Kitchen
HomeRecipes മുട്ടയും ചീസും

മുട്ടയും ചീസും

Posted in : Recipes on by : Annie S R

ചേരുവകൾ

സവാള കഷ്ണങ്ങളാക്കിയത്- 1‌‌
തക്കാളി- 1
​ഗ്രേറ്റ് ചെയ്ത ചീസ്
മുട്ട- രണ്ടെണ്ണം
ഉപ്പ്- ആവശ്യത്തിന്
കുരുമുളകുപൊടി- കാൽ ടീസ്പൂൺ
പാർസ്ലി- അലങ്കരിക്കാൻ
വെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാനിൽ വെണ്ണയൊഴിച്ച് കഷ്ണങ്ങളാക്കിയ ഉള്ളി വഴറ്റുക. ഇതു വഴന്നു വരുമ്പോൾ തക്കാളി ചേർത്ത് വഴറ്റുക. ശേഷം ​ഗ്രേറ്റ് ചെയ്തുവച്ച ചീസും ഉപ്പും കുരുമുളകുപൊടിയും ചേർത്ത് ഇളക്കുക. ഇതിലേക്ക് അടിച്ചുവച്ചിരിക്കുന്ന മുട്ട ചേർത്ത് മിതമായ തീയിൽ പാകം ചെയ്യുക. രണ്ടുമിനിറ്റിനുശേഷം പാഴ്സ്ലി കൊണ്ട് അലങ്കരിച്ച് വാങ്ങിവെക്കാം.

Leave a Reply

Your email address will not be published. Required fields are marked *