15 November, 2020
മില്‍ക്ക് കേക്ക്

ചേരുവകള്‍
കൊഴുപ്പ് നീക്കാത്ത പാല്- രണ്ടര ലിറ്റര്‍
പഞ്ചസാര- 250 ഗ്രാം
ചെറുനാരങ്ങ- ഒരെണ്ണം
ഏലയ്ക്കാപ്പൊടി- അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
അടികട്ടിയുള്ള പാനില്‍ പാലൊഴിച്ച് ചൂടാക്കി മൂന്നിലൊന്നായി കുറുക്കിയെടുക്കുക. അടിയില്പിടിക്കാതിരിക്കാന് ഇളക്കിക്കൊണ്ടിരിക്കണം. രണ്ട് ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ നാരങ്ങാനീര് കലക്കി ഇത് പാലിലേക്ക് ഒഴിച്ചോളൂ. ഇപ്പോള്‍ പാല് പിരിയും. പിരിഞ്ഞപാലില് പഞ്ചസാര ചേര്‍ത്ത് വെള്ളം വറ്റും വരെ കുറുക്കണം. ഇനി ഏലയ്ക്കാപ്പൊടി ചേര്‍ത്ത് ഇളക്കിക്കോളൂ. ആറിഞ്ച് കേക്ക് പാനില്‍ നെയ്യ് തടവി ഈ മിശ്രിതം അതിലേക്ക് ഒഴിക്കാം. നന്നായി ഉറയ്ക്കാനായി മുകളില്‍ ഒരു സ്പൂണ്‍ കൊണ്ട് അമര്‍ത്തണം. 24 മണിക്കൂര്‍ ഇത് അനക്കാതെ വെക്കുക.ഇനി ഇളംതീയില്‍ കേക്ക് പാന്‍ ഒന്ന് ചൂടാക്കി കേക്ക് ഒരു പാത്രത്തിലേക്ക് തിരിച്ചിട്ടോളൂ.